Skip to main content
വടുതല ഗവ.സ്കൂൾ പുതിയ കെട്ടിടം നാടിന് സമർപ്പിച്ചു

വടുതല ഗവ.സ്കൂൾ പുതിയ കെട്ടിടം നാടിന് സമർപ്പിച്ചു

കുന്നംകുളം വടുതല ഗവ. യുപി സ്കൂളിന്റെ നൂറാം വാർഷികത്തിൽ വിദ്യാലയത്തിന് പുതു സമ്മാനം. പുതിയ കെട്ടിടം എ സി മൊയ്തീൻ എം എൽ എ നാടിന് സമർപ്പിച്ചു. കുന്നംകുളം നഗരസഭാ ചെയർപേഴ്സൺ സീത രവീന്ദ്രൻ അധ്യക്ഷയായി. നടൻ വി കെ ശ്രീരാമൻ മുഖ്യാതിഥിയായി. നഗരസഭാ ചെയർപേഴ്സൺ സൗമ്യ അനിലൻ, സ്ഥിരം സമിതി അധ്യക്ഷന്മാർ, പിടിഎ ഭാരവാഹികൾ, അധ്യാപകർ, വിദ്യാർത്ഥികൾ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

പൊതു വിദ്യാഭ്യാസ വകുപ്പിന്റെ 2019 -20 വർഷത്തെ വാർഷിക പദ്ധതിയിൽ നിന്നും ഒരു കോടി രൂപ വിനിയോഗിച്ചാണ് കെട്ടിടം പണിതുയർത്തിയത്. അഞ്ച് ക്ലാസ് മുറികളും വരാന്തയും അടങ്ങുന്ന കെട്ടിടം 300 ചതുരശ്ര മീറ്റർ വിസ്തീർണ്ണത്തിലാണ് നിർമ്മിച്ചിട്ടുള്ളത്. പൊതുമരാമത്ത് കെട്ടിടം വിഭാഗത്തിനായിരുന്നു നിർമ്മാണ ചുമതല.

1998 ൽ നിർമ്മിച്ച സ്കൂൾ കെട്ടിടം പ്രളയത്തെ തുടർന്ന് ശോചനീയവസ്ഥയിലായി. തുടർന്നാണ് വിദ്യാലയത്തിന് പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് അനുമതി ലഭിച്ചത്. എസി മൊയ്തീൻ എം എൽ എയുടെ ശ്രമഫലമായാണ് ഫണ്ട് ലഭ്യമായത്. വടുതല ഗവ. യുപി സ്കൂളിൽ എൽപി, യുപി ക്ലാസുകളിലായി 400 ഓളം വിദ്യാർത്ഥികളാണ് പഠിക്കുന്നത്.

date