Skip to main content
അജൈവ മാലിന്യങ്ങൾക്കായി ഒരു പൊതുവിടം കൂടി

അജൈവ മാലിന്യങ്ങൾക്കായി ഒരു പൊതുവിടം കൂടി

- പാഴ് വസ്തുക്കൾ നേരിട്ട് സംഭരിക്കുന്ന ആർആർഎഫ്എൽ കളക്ഷൻ പോയിന്റ് ഗ്രീൻ പാർക്കിൽ ആരംഭിച്ചു

മുണ്ടുരിലെ വേലക്കോട് വ്യവസായ എസ്റ്റേറ്റിൽ പ്രവർത്തിക്കുന്ന ഗ്രീൻ പാർക്കിൽ അജൈവ വസ്തുക്കൾ നേരിട്ട് സംഭരിക്കുന്ന കേന്ദ്രമായ ആർ ആർ എഫ് എൽ പൊതു കളക്ഷൻ പോയിന്റ്പ്രവർത്തനം ആരംഭിച്ചു. തൃശൂർ ജില്ലാ പഞ്ചായത്തിന്റെയും ക്ളീൻ കേരള കമ്പനി യുടെയും സംയുക്ത സംരംഭമായ ഗ്രീൻ പാർക്കിൽ അജൈവ വസ്തുക്കൾ നേരിട്ട് സംഭരിക്കുന്ന കേന്ദ്രത്തിന്റെ ഉദ്ഘാടനം എൽ എസ് ജി ഡി സ്പെഷ്യൽ സെക്രട്ടറി കെ മുഹമ്മദ്‌ വൈ സഫീറുള്ള ഐ എ എസ് നിർവഹിച്ചു.

പൊതു ഇടങ്ങൾ വൃത്തിയായി സംരക്ഷിക്കുന്നതിന്റെ ഭാഗമായി ശേഖരിക്കുന്ന പാഴ്വസ്തുക്കളായ പ്ലാസ്റ്റിക് കുപ്പി, പ്ലാസ്റ്റിക് കവർ, മറ്റു പ്ലാസ്റ്റിക് ഉത്പന്നങ്ങൾ എന്നിവ ഇവിടെ നേരിട്ട് സ്വീകരിക്കും. കൂടാതെ പൊതുജനങ്ങൾക്ക് നേരിട്ട് പാഴ് വസ്തുക്കൾ ജില്ല റിസോർസ് സെന്ററിൽ എത്തിക്കാനാകും. പ്രവർത്തി സമയങ്ങളിൽ ആണ് പാഴ് വസ്തുക്കൾ നേരിട്ട് കൈമാറാൻ സാധിക്കുക. നിലവിൽ കൈപ്പറമ്പ് പഞ്ചായത്തിലെ പതിമൂന്നോളം ആളുകൾ സെൻ്ററിൽ ജോലിചെയ്യുന്നുണ്ട്. പ്രതിദിനം ഏഴു ടണ്ണോളം അജൈവ മാലിന്യങൾ സംഭരിക്കുകയും അത്രത്തോളം റീ സൈക്കിൾ ചെയ്യുന്നുമുണ്ട്.

ഉദ്ഘാടന ചടങ്ങിൽ റീ ബിൽഡ് കേരള പ്രതിനിധി സുനിൽ, കേരള സംസ്ഥാന നിർമ്മിതി കേന്ദ്രം റീജിയണൽ എഞ്ചിനീയർ സതീ ദേവി എം എം, ക്ലീൻ കേരള കമ്പനി പ്രതി നിധികളായ ബിനോയ്‌, കോർഡിനേറ്റർ വിനോദ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.

date