Skip to main content

വിവാഹ ധനസഹായം വിതരണം ചെയ്തു

കടങ്ങോട് ഗ്രാമ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി 2023-24 ന്റെ ഭാഗമായി എസ്.സി പെൺകുട്ടികളുടെ വിവാഹ ധനസഹായം വിതരണം ചെയ്തു. ജനകീയാസൂത്രണ പദ്ധതിയിൽ 12.5 ലക്ഷം രൂപ വകയിരുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ ഭാഗമായി 10 എസ്.സി പെൺകുട്ടിക്കളുടെ വീട്ടുകാർക്ക് വിവാഹ സഹായമായി 1,25,000 രൂപ ലഭ്യമാകും.

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മീന സാജൻ വിവാഹ ധനസഹായം വിതരണം ചെയ്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എസ് പുരുഷോത്തമൻ അധ്യക്ഷനായി. അസിസ്റ്റന്റ് സെക്രട്ടറി എ.എസ് ഷാനിബ പദ്ധതി വിശദീകരിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം സി.വി സുഭാഷ് പഞ്ചായത്ത് അംഗങ്ങളായ എം.കെ ശശിധരൻ, രമ്യാ ഷാജി തുടങ്ങിയവർ പങ്കെടുത്തു.

ഭരണ സമിതിയുടെ 36 മാസം പൂർത്തിയാകുന്നതിന്റെ ഭാഗമായി പഞ്ചായത്തിൽ പൂർത്തീകരിച്ചതും നടപ്പിലാക്കുന്നതുമായ പദ്ധതികളിൽ നിന്നും 36 പദ്ധതികളുടെ 36 ഉദ്ഘാടനങ്ങൾ 2023 ഡിസംബർ 18 മുതൽ 2024 ജനുവരി 30 വരെ നിർവഹിക്കാൻ തിരുമാനിച്ചിരുന്നു. 36 ഉദ്ഘാടനങ്ങളിലെ പതിനഞ്ചാമത്തെ ഉദ്ഘാടനമാണിത്.

date