Skip to main content

വിലക്കയറ്റം: ജില്ലാതല അവലോകന യോഗം ചേര്‍ന്നു

നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം സംബന്ധിച്ച വിവരങ്ങള്‍ അവലോകനം ചെയ്യുന്നതിന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ എ ഡി എം ഷൈജു പി. ജേക്കബിന്റെ അധ്യക്ഷതയില്‍ ജില്ലാതല അവലോകനയോഗം ചേര്‍ന്നു. വിലക്കയറ്റം നിയന്ത്രിക്കുന്നതിന് ജില്ലയിലെ വ്യാപാരികളുമായി ചര്‍ച്ച നടത്താനും ഉല്‍പ്പന്നങ്ങളുടെ വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കാന്‍ വ്യാപാരി സംഘടനയ്ക്ക് നിര്‍ദേശം നല്‍കുവാനും യോഗത്തില്‍ തീരുമാനിച്ചു. വഴിയോരക്കച്ചവടം നിയന്ത്രിക്കാന്‍ അതാത് പഞ്ചായത്തുകള്‍ക്ക് കത്ത് നല്‍കുവാനും യോഗത്തില്‍ തീരുമാനിച്ചു.
ജില്ലാ സപ്ലെ ഓഫീസര്‍ ഇന്‍ചാര്‍ജ് റിച്ചാര്‍ഡ് ജോസഫ്, അഗ്രികള്‍ച്ചര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ കിഷോര്‍ കുമാര്‍. എസ്, താലൂക്ക് സപ്ലെ ഓഫീസമാര്‍ എന്നിവര്‍ പങ്കെടുത്തു.

date