Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

വനിതാ ശിശു വികസന വകുപ്പിൻ്റെയും സ്റ്റേറ്റ് നിർഭയ സെല്ലിൻ്റെയും നേതൃത്വത്തിൽ ജില്ലയിൽ നടപ്പിലാക്കുന്ന ധീര-1 പദ്ധതിയിലേക്ക് 10 മുതൽ 15 വയസ്സ് വരെയുള്ള 300 പെൺകുട്ടികൾക്ക് സെൽഫ് ഡിഫെൻസ് പരിശീലനത്തിനാവശ്യമായ ടീ-ഷർട്ട് ലഭ്യമാക്കുന്നതിന് താൽപ്പര്യമുള്ള സ്ഥാപനങ്ങളിൽ നിന്ന് ക്വട്ടേഷൻ ക്ഷണിച്ചു. ഒരു കുട്ടിക്ക് 250 രൂപ നിരക്കിൽ 300 ടീ ഷർട്ട് എന്ന കണക്കില്‍ പരമാവധി 75000 രൂപ വരെ അനുവദിക്കും. മഞ്ചേരി മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസിൽ ജനുവരി 22 ന് ഉച്ചക്ക് 2 മണി വരെ ക്വട്ടേഷൻ സ്വീകരിക്കും

date