Skip to main content

പേപ്പർ ബാഗ് നിർമാണ യൂണിറ്റ് ഉദ്ഘാടനം

മലപ്പുറം ജില്ലാ അങ്കണവാടി വർക്കേഴ്സ് ആന്റ് ഹെൽപേഴ്സ് സഹകരണ സംഘത്തിന്റെ കീഴിൽ പേപ്പർ ബാഗ് നിർമ്മാണ യൂണിറ്റ് ആരംഭിച്ചു. മലപ്പുറം ജില്ലാ ജോയിന്റ് രജിസ്ട്ര‌ാർ പി ബഷീർ ഉദ്ഘാടനം ചെയ്തു. മലപ്പുറം ജൂബിലി റോഡിൽ വരിക്കോടൻ ബിൽഡിങ്ങിൽ നടന്ന പരിപാടിയിൽ സംഘം പ്രസിഡന്റ് അഡ്വ. കെ പി സുമതി അധ്യക്ഷത വഹിച്ചു. ചടങ്ങിൽ വനിത ഫെഡ് ഡയറക്ടർ കെ റംല, ആനക്കയം റൂറൽ സഹകരണ സംഘം പ്രഡിഡന്റ് കെ സുന്ദരരാജൻ, മലപ്പുറം മുനിസിപ്പൽ കൗൺസിലർമാരായ വിജയലക്ഷ്മി, ഷബർ പി.എസ്.എ, മലപ്പുറം വനിതാ സഹകരണ സംഘം പ്രസിഡാന്റ് ഗിരിജ സെക്രട്ടറി പി ഷഹർബൻ, മുൻ കൗൺസിലർ പാർവതിക്കുട്ടി, സി.ഐ.ടി.യു ജില്ലാ ജനറൽ സെക്രട്ടറി വി.പി സക്കറിയ തുടങ്ങിയവർ സംസാരിച്ചു. സംഘം സെക്രട്ടറി കെ ബിജേഷ് സ്വാഗതവും ഡയറക്ടർ ബോർഡ് അംഗം ഉണ്ണി പാർവ്വതി നന്ദിയും പറഞ്ഞു

date