Skip to main content

പുതിയവിള  ഗവ. എൽ.പി. സ്കൂൾ പുതിയ കെട്ടിടം നിർമ്മാണോദ്ഘാടനം നിർവഹിച്ചു

ആലപ്പുഴ : പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി  കണ്ടല്ലൂർ ഗ്രാമപഞ്ചായത്തിലെ പുതിയവിള  ഗവ. എൽ.പി. സ്കൂളിൽ നിർമ്മിക്കുന്ന പുതിയ കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനം  യു. പ്രതിഭ എം.എൽ.എ. നിർവ്വഹിച്ചു. 1911-ൽ സ്ഥാപിതമായ വിദ്യാലയത്തിനാണ് പുതിയ കെട്ടിടം ഒരുങ്ങുന്നത്.
പൊതു വിദ്യാഭ്യാസ വകുപ്പിന്റെ 2021-2022 പദ്ധതിയിൽ ഉൾപ്പെടുത്തി 1.1 കോടി രൂപ വിനിയോഗിച്ചാണ് കെട്ടിടത്തിന്റെ നിർമ്മാണം.

സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ പരിപാടിയുടെ സംഘാടക സമിതി ചെയർമാൻ കെ.ആർ. രാജേഷ് അദ്ധ്യക്ഷത വഹിച്ചു. മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡി.അംബുജാക്ഷി, ജില്ല പഞ്ചായത്ത് അംഗം കെ.ജി സന്തോഷ്, വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബീനാ സുരേന്ദ്രൻ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ കോലത്ത് ബാബു, വീണ അജയകുമാർ, സുനി വിജിത്ത്, സ്കൂൾ ഹെഡ്മിസ്ട്രസ് ജെ. വസന്തകുമാരി, സി. അജികുമാർ, സജീവ് പുല്ലുകുളങ്ങര, വേലൻചിറ സുകുമാരൻ,സുഭാഷ് ബാബു, രവീണ തോമസ്, എസ്.എം.സി ചെയർമാൻ ഡി.പ്രശാന്ത്, എസ്.എസ്.നായർ, കണ്ടല്ലൂർ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി എ.സുധീർ തുടങ്ങിയവർ പങ്കെടുത്തു.

date