Skip to main content
ഹരിത കർമ്മസേനക്ക് ട്രോളികൾ വിതരണം ചെയ്തു

ഹരിത കർമ്മസേനക്ക് ട്രോളികൾ വിതരണം ചെയ്തു

ആലപ്പുഴ: ഹരിത കർമ്മസേനക്ക് എച്ച്. സലാം എം.എൽ.എ. ട്രോളികൾ കൈമാറി. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയിലുൾപ്പെടുത്തി 3.84 ലക്ഷം രൂപ ചെലഴിച്ചാണ് 18 വാർഡുകളിലേക്ക് ട്രോളികൾ വാങ്ങിയത്. 

വീടുകളിൽ നിന്നും വ്യാപാര സ്ഥാപനങ്ങളിൽ നിന്നുമുൾപ്പടെ പുറന്തള്ളുന്ന പ്ലാസ്റ്റിക്ക് ഉൾപ്പടെയുളളവ ശേഖരിച്ച് റീ സൈക്കിളിങ്ങിനയക്കാൻ എത്തിക്കുന്നതിനാണ് ട്രോളികൾ നൽകിയത്. 

പഞ്ചായത്ത് പ്രസിഡന്റ് എസ്. ഹാരിസ് അധ്യക്ഷനായി. സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷരായ പ്രജിത്ത് കാരിക്കൽ, ലേഖമോൾ സനിൽ, സെക്രട്ടറി കെ. ജയന്തി, വി.ഇ.ഒ. മാരായ ഷാമില, സാംസൺ, മറ്റു ജനപ്രതിനിധികൾ
തുടങ്ങിയവർ പങ്കെടുത്തു.

date