Skip to main content

സമം: ചെറുകഥാ ക്യാമ്പും കലാസാംസ്‌കാരികോത്സവവും 19, 20 തീയതികളില്‍

സമം - സ്ത്രീ സമത്വത്തിനായ് സാംസ്‌കാരിക മുന്നേറ്റം എന്ന സാംസ്‌കാരിക വകുപ്പിന്റെ പദ്ധതിയുടെ ഭാഗമായി ആശ്രാമം ശ്രീനാരായണഗുരു സാംസ്‌കാരിക സമുച്ചയത്തില്‍ വനിതകള്‍ക്കായി ജനുവരി 19, 20 തീയതികളില്‍ ചെറുകഥാ ക്യാമ്പും കലാ സാംസ്‌കാരിക സന്ധ്യയും സംഘടിപ്പിക്കും. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെയും ദേവകി വാര്യര്‍ സ്മാരകത്തിന്റെയും സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.

തിരഞ്ഞെടുത്ത യുവകഥാകാരികള്‍ക്കുവേണ്ടി സംഘടിപ്പിക്കുന്ന ചെറുകഥാ ക്യാമ്പില്‍ എഴുത്തുകാരായ ഡോ. ശാരദക്കുട്ടി, ആര്‍ പാര്‍വതീദേവി, എബ്രാഹം മാത്യു, കെ എ ബീന, ഡോ. സി എസ് ചന്ദ്രിക, തനുജ ഭട്ടതിരി, ഡോ. സി ആര്‍ പ്രസാദ്, എ ജി ഒലീന തുടങ്ങിയവര്‍ വിവിധ വിഷയങ്ങളില്‍ പ്രഭാഷണം നടത്തും.

ജനുവരി 19 ന് ആറുമണിമുതല്‍ സാംസ്‌കാരിക വകുപ്പിന്റെ വജ്ര ജൂബിലി കലാകാര•ാര്‍ അവതരിപ്പിക്കുന്ന കലാപരിപാടികള്‍ അരങ്ങേറും.

        ജനുവരി 20 വൈകുന്നേരം ആറുമണിക്ക് തൃശൂര്‍ ആട്ടം കലാസമിതിയും തേക്കിന്‍കാടു ബാന്റും അവതരിപ്പിക്കുന്ന ചെണ്ട മ്യൂസിക് ഫ്യൂഷന്‍ അരങ്ങേറും.

date