Skip to main content

ഒരുവന്നൂര്‍ മന കുടിവെള്ള പദ്ധതി ഉദ്ഘാടനം 19 ന്

പോര്‍ക്കുളം ഗ്രാമ പഞ്ചായത്തിലെ അക്കിക്കാവ് പ്രദേശത്തെ ജനങ്ങളുടെ കുടിവെള്ള ക്ഷാമത്തിന് പരിഹാരമാകുന്നു. ആറാം വാര്‍ഡിലെ ജനങ്ങളുടെ ദാഹമകറ്റാന്‍ ഒരുവന്നൂര്‍ മന കുടിവെള്ള പദ്ധതി യാഥാര്‍ത്ഥ്യമായി. പഞ്ചായത്തിന്റെ 2021-2022 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 18.92 ലക്ഷം രൂപ (18,92,000) അടങ്കല്‍ തുക ഉപയോഗിച്ചാണ് പദ്ധതി പ്രാവര്‍ത്തികമാക്കിയത്. വാര്‍ഡിലെ 70 കുടുംബങ്ങളുടെ ദാഹമകറ്റാന്‍ പദ്ധതിവഴി കഴിയും.

പണി പൂര്‍ത്തീകരിച്ച കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം ഒരുവന്നൂര്‍ മന പ്രദേശത്ത് ജനുവരി 19 ന് രാവിലെ 10 മണിക്ക് എ.സി മൊയ്തീന്‍ എംഎല്‍എ നിര്‍വ്വഹിക്കും. പോര്‍ക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. രാമകൃഷ്ണന്‍ അധ്യക്ഷനാകും.

date