Skip to main content

കൃത്രിമ പാരുകളുടെ നിക്ഷേപം ഇന്ന്

തിരുവനന്തപുരം ജില്ലയിലെ 42 മത്സ്യഗ്രാമങ്ങളിൽ കൃത്രിമ  പാരുകൾ നിക്ഷേപിക്കുന്നതിന്റെ ഉദ്ഘാടനം വിഴിഞ്ഞം ഹാർബർ നോർത്ത് വാർഫിൽ വച്ച് ഇന്ന് (ജനുവരി 17) രാവിലെ 11.30 ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ നിർവഹിക്കും. മത്സ്യ സമ്പത്ത് വർധിപ്പിച്ച് മത്സ്യത്തൊഴിലാളികളുടെ വരുമാനം ഇരട്ടിയാക്കുകയെന്നതാണ്  കൃത്രിമ പാര് സ്ഥാപിക്കൽ പദ്ധതിയുടെ പ്രാഥമിക ലക്ഷ്യങ്ങളിലൊന്ന്. പദ്ധതിയിൽ ഉൾപ്പെടുത്തി  ജില്ലയിലെ 42 മത്സ്യഗ്രാമങ്ങളിൽ മൂന്ന് ഇനങ്ങളിലായുള്ള 150 കൃത്രിമ പാരുകളാണ് സ്ഥാപിക്കുന്നത്.

 13.02 കോടി രൂപയുടെ പദ്ധതിയുടെ 60% തുകയായ 7.812 കോടി രൂപ കേന്ദ്ര വിഹിതവും 40% തുകയായ 5.208 കോടി സംസ്ഥാന വിഹിതവുമാണ്. കേന്ദ്ര സർക്കാർ സ്ഥാപനമായ സി എം എഫ് ആർ ഐ യുടെ സാങ്കേതിക സഹായത്തോടെ കേരള സംസ്ഥാന തീരദേശ വികസന കോർപ്പറേഷനാണ് പദ്ധതി നടപ്പാക്കുന്നത്.

date