Skip to main content

ജലനിധിയില്‍ പ്രൊജക്ട് കമ്മീഷണര്‍ നിയമനം

കേരള ഗ്രാമീണ ശുദ്ധജല വിതരണ ശുചിത്വ പദ്ധതി, ജലനിധി മലപ്പുറം മേഖലാ കാര്യാലയത്തിന് കീഴില്‍ മലപ്പുറം, തൃശൂര്‍ ജില്ലകളില്‍ ഒഴിവു വരാന്‍ സാധ്യതയുള്ള പ്രൊജക്ട് കമ്മീഷണര്‍ തസ്തികയിലേക്ക്  നിയമനം നടത്തുന്നു. ബി.ടെക് (സിവില്‍) എഞ്ചിനീയറിങ് ബിരുദവും കുടിവെള്ള മേഖലയില്‍ പ്രവൃത്തി പരിചയവുമുള്ള ഉദ്യോഗാര്‍ത്ഥികളെയാണ് ദിവസവേതനാടിസ്ഥാനത്തില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തി  നിയമിക്കുന്നത്. തൃശൂര്‍ ജില്ലയിലെ  ഉദ്യോഗാര്‍ത്ഥികള്‍ 30ന് രാവിലെ 11 മണിക്കും മലപ്പുറം ജില്ലയിലെ  ഉദ്യോഗാര്‍ത്ഥികള്‍ ഉച്ചക്ക് 2.30നും മലപ്പുറം കുന്നുമ്മല്‍ യു.എം.കെ ടവറില്‍ പ്രവര്‍ത്തിക്കുന്ന റീജിയണല്‍ പ്രൊജക്ട് മാനേജ്മെന്റ് യൂനിറ്റില്‍ അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 0483 2738566, 9995931423

date