Skip to main content

സായുധസേന വെറ്ററന്‍സ് ദിനം ആചരിച്ചു

സായുധസേന വെറ്ററന്‍സ് ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ സൈനിക ക്ഷേമ ഓഫീസിന്റെ നേതൃത്വത്തില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ കെ.എച്ച്  മുഹമ്മദ് അസ്‍ലം അധ്യക്ഷത വഹിച്ചു.  ഗാലന്ററി അവാര്‍ഡ് ജേതാക്കളായ റിട്ട. കേണല്‍ പി.എം ഹമീദ്, ക്യാപ്റ്റന്‍ കെ.പി രഞ്ജിത്തിനു വേണ്ടി അച്ഛന്‍ വിജയരാഘവന്‍, 2003ല്‍ ഓപ്പറേഷന്‍ രക്ഷകില്‍ വീരമൃത്യുവരിച്ച ശിപാഹി സുധീഷ് പാലയക്കോട്ടിനു വേണ്ടി അച്ഛന്‍ കെ.എം അച്ചുതന്‍,  1971 ഇന്ത്യാ- പാക് യുദ്ധത്തില്‍ വീരചരമം പ്രാപിച്ച സാര്‍ജന്റ് കെ.പി ഹംസയ്ക്കു വേണ്ടി ഭാര്യ ഫാത്തിമ, 2023ല്‍ മേഘദൂത് ഓപറേഷനില്‍ മരണപ്പെട്ട നായക് മുഹമ്മദ് സൈജലിന് വേണ്ടി ഭാര്യ കെ.പി റഹ്‌മത്ത് എന്നിവരെ പൊന്നാടയും ഫലകവും നല്‍കി ആദരിച്ചു.

 

date