Skip to main content

ആയുര്‍വേദിക് പഞ്ചകര്‍മ അസിസ്റ്റന്‍സ് പ്രോഗ്രാം: അപേക്ഷാ തീയതി നീട്ടി

സ്റ്റേറ്റ് റിസോഴ്സ് സെന്ററിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളജ് ജനുവരിയില്‍ ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ ആയുര്‍വേദിക് പഞ്ചകര്‍മ അസിസ്റ്റന്‍സ് കോഴ്‌സിന് ഓണ്‍ലൈനായി അപേക്ഷിക്കുന്നതിനുള്ള തീയതി നീട്ടി. 12ാം ക്ലാസ് ആണ് യോഗ്യത. വിദൂര വിദ്യാഭ്യാസ രീതിയില്‍ നടത്തുന്ന കോഴ്‌സിന് ഒരുവര്‍ഷമാണ് കാലാവധി. https://app.srccc.in/register എന്ന ലിങ്കിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കാം.  വിശദവിവരങ്ങള്‍ www.srccc.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 31. ജില്ലയിലെ പഠന കേന്ദ്രം: കോട്ടയ്ക്കല്‍ ആയുര്‍വേദ അക്കാദമി, III/2009, പറപ്പൂര്‍ റോഡ്, കോട്ടയ്ക്കല്‍ 676503. ഫോണ്‍: 9349592929, 8592921133.

 

date