Skip to main content

ഡിപ്ലോമ ഇന്‍ അപ്ലൈഡ് കൗണ്‍സലിംഗ് പ്രോഗ്രാം: തീയതി നീട്ടി

സ്റ്റേറ്റ് റീസോഴ്‌സ് സെന്ററിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന എസ്.ആര്‍.സി കമ്യൂണിറ്റി കോളേജ് ഈ മാസം ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ അപ്ലൈഡ് കൗണ്‍സലിങ് കോഴ്‌സിന് ഓണ്‍ലൈനായി അപേക്ഷിക്കുന്നതിനുള്ള തീയതി നീട്ടി. ബിരുദം ആണ് യോഗ്യത. വിദൂരവിദ്യാഭ്യാസ രീതിയില്‍ നടത്തുന്ന കോഴ്‌സിന് ഒരു വര്‍ഷമാണ് കാലാവധി. സ്വയംപഠന സാമഗ്രികള്‍, സമ്പര്‍ക്ക ക്ലാസുകള്‍, പ്രായോഗിക പരിശീലനം എന്നിവ കോഴ്‌സില്‍ ചേരുന്നവര്‍ക്ക് ലഭിക്കും. കോഴ്‌സ് സംബന്ധിച്ച വിശദാംശങ്ങള്‍ www.sccc.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 31. മലപ്പുറം ജില്ലയിലെ പഠനകേന്ദ്രം-
ഇന്ത്യന്‍ കൗണ്‍സിലേഴ്‌സ് അസോസിയേഷന്‍ (ഐ.സി.എ), സെന്റര്‍  ഫോര്‍ എജ്യൂക്കേഷന്‍ ആന്‍ഡ് ട്രെയിനിങ്, ഗാലക്‌സി കോംപ്ലക്‌സ്,  ചേനക്കല്‍, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പി.ഒ. 673635. ഫോണ്‍:  8590622799

date