Skip to main content

സര്‍ട്ടിഫിക്കറ്റ് ഇന്‍ ഫിറ്റ്‌നസ് ട്രെയ്‌നിങ്: തീയതി നീട്ടി

സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ കീഴിലുള്ള എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് ഈ മാസം ആരംഭിക്കുന്ന  സര്‍ട്ടിഫിക്കറ്റ് ഇന്‍ ഫിറ്റ്‌നസ് ട്രെയിനിങ് പ്രോഗ്രാമിന് ഓണ്‍ലൈനായി അപേക്ഷിക്കുന്നതിനുള്ള തീയതി നീട്ടി.  ആറുമാസമാണ് കാലാവധി. ഉയര്‍ന്ന പ്രായപരിധിയില്ല. വിദ്യാഭ്യാസ യോഗ്യത പത്താം ക്ലാസ്. https://app.srccc.in/register എന്ന ലിങ്കിലൂടെയാണ് അപേക്ഷിക്കേണ്ടത്. കോഴ്‌സ്  സംബന്ധിച്ച വിശദാംശങ്ങള്‍ www.srccc.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 31. മലപ്പുറം ജില്ലയിലെ പഠന കേന്ദ്രം-ലൈഫ് സ്റ്റൈല്‍ ജിം പൂങ്ങോട്ടുകുളം, തിരൂര്‍. ഫോണ്‍: 9847444462.

 

date