Skip to main content

ഉന്നത വിദ്യാഭ്യാസ മേഖലയുടെ ഹബ്ബായി സംസ്ഥാനത്തെ മാറ്റും -മന്ത്രി പി.എ മുഹമ്മദ് റിയാസ്

സേവനങ്ങൾക്കും സംരംഭങ്ങൾക്കുമായി കാലിക്കറ്റ് സർവകലാശാലയിൽ നിർമിച്ച നാല് കെട്ടിടങ്ങൾ മന്ത്രി ഉദ്ഘാടനം ചെയ്തു

ഉന്നത വിദ്യാഭ്യാസ മേഖലയുടെ ഹബ്ബായി കേരളത്തെ മാറ്റാനുള്ള ശ്രമത്തിലാണ് സംസ്ഥാന സർക്കാറെന്നും തൊഴിൽ നൈപുണ്യ രംഗത്ത് സംസ്ഥാനം മുന്നേറുകയാണെന്നും സംസ്ഥാന പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. കാലിക്കറ്റ് സർവകലാശാലാ കാമ്പസിൽ വിദ്യാർഥികൾക്കും ഗവേഷകർക്കും സംരംഭകർക്കും സഹായകമാകുന്ന നാല് പ്രധാന കെട്ടിടങ്ങൾ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തെ ഉന്നത വിദ്യഭ്യാസ രംഗത്ത് അടിസ്ഥാന സൗകര്യവികസനങ്ങൾക്ക് പ്രാധാന്യം നൽകിയുള്ള പ്രവർത്തനങ്ങളാണ് നടക്കുന്നത്. കിഫ്ബി ഉൾപ്പെടെയുള്ളവയുടെ ഫണ്ടുകൾ പ്രയോജനപ്പെടുത്തി 700 കോടിയുടെ വികസന പ്രവർത്തനങ്ങൾ നടത്തി. 750 കോടിയുടെ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലാണ്. നിരവധി പുതു തലമുറ കോഴ്സുകൾ ആരംഭിക്കുക വഴി തൊഴിൽ നൈപുണ്യ രംഗത്ത് സംസ്ഥാനം മുന്നേറുകയാണ്. സമഗ്രമേഖലകളിലുമുള്ള സംസ്ഥാനത്തിന്റെ മുന്നേറ്റത്തെ ആരൊക്കെ മറച്ചു പിടിച്ചാലും ജനങ്ങൾ മനസിലാക്കുക തന്നെ ചെയ്യുമെന്നും മന്ത്രി പറഞ്ഞു.

 പരീക്ഷാഭവനിലെ സ്റ്റുഡന്റ്‌സ് സർവീസ് ഹബ്, ഇന്റേണൽ ക്വാളിറ്റി അഷ്വറൻസ് സെൽ-ഡയറക്ടറേറ്റ് ഓഫ് റിസർച്ച് (ഐ.ക്യു.എ.സി.-ഡി.ഒ.ആർ.), നൂതന സംരഭങ്ങളുടെ പ്രോത്സാഹനത്തിനായുള്ള ടെക്‌നോളജി ബിസിനസ്സ് ഇൻക്യൂബേറ്റർ - ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിങ് ആന്റ് ടെക്‌നോളജി (ടി.ബി.ഐ.-ഐ.ഇ.ടി.), സെന്റർ ഫോർ ഇന്നൊവേഷൻ ആന്റ് എന്റർപ്രണർഷിപ്പ് എന്നിവയുടെ കെട്ടിടങ്ങളാണ് മന്ത്രി ഉദ്ഘാടനം ചെയ്തത്.  സർവകലാശാലാ സെമിനാർ കോംപ്ലക്‌സിൽ  നടക്കുന്ന ചടങ്ങിൽ വൈസ് ചാൻസലർ ഡോ. എം.കെ. ജയരാജ് അധ്യക്ഷത വഹിച്ചു. പ്രോ വൈസ് ചാൻസലർ ഡോ. എം. നാസർ, രജിസ്ട്രാർ ഡോ. ഇ.കെ. സതീഷ്, പരീക്ഷാ കൺട്രോളർ ഡോ. ഡി.പി. ഗോഡ്‍വിൻ സാരംജ്, സിൻഡിക്കേറ്റംഗങ്ങളായ അഡ്വ. പി.കെ ഖലീമുദീൻ, എൽ.ജി ലിജീഷ്, ഡോ: കാവുംബായി ബാലകൃഷ്ണൻ , ഡോ.ടി വസുമതി, പ്രൊഫ.പി.പി പ്രത്യുമ്നൻ, ഡോ റിച്ചാർഡ് സ്കറിയ, സെനറ്റ് അംഗങ്ങളായ ഡോ: ബി.സ് ഹരികുമാരൻ തമ്പി , ഡോ: കെ മുഹമ്മദ് ഹനീഫ, ഡോ: പി.എ ബേബിശാരി, വി.എസ്. നിഖിൽ, യു.യു.സി ടി. സ്നേഹ, സി.എസ് യു ചെയർമാൻ കെ.ജോബിഷ് , യൂണിവേഴ്സിറ്റി എന്‍ജിനീയർ ജയൻ പാടശ്ശേരി, ക്യൂബെറി സൊലൂഷൻ കോ.ഒപ്പറേറ്റീവ് സെയിൽസ് മാനേജർ എസ് വിബിൻ കുമാർ തുടങ്ങിയവർ പങ്കെടുത്തു.

date