Skip to main content

ഹോംഷോപ്പ് ഉദ്ഘാടനം ചെയ്തു

തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന കുടുംബശ്രീ ഹോംഷോപ്പ് പദ്ധതിയുടെ ഉദ്ഘാടനം ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പി നിര്‍വഹിച്ചു. ഗ്രീന്‍ലാന്‍ഡ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ടി സാജിത അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ജാഫര്‍ കെ. കക്കൂത്ത് പദ്ധതി വിശദീകരിച്ചു. വിവിധ കലാരൂപങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള, കുടുംബശ്രീ അംഗങ്ങള്‍ പങ്കെടുത്ത ഘോഷയാത്രയോടെയാണ് ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ചത്. ആദ്യ വില്‍പനയും  ഡോ. എം.പി അബ്ദുസമദ് സമദാനി എം.പി നിര്‍വഹിച്ചു.
    ഐ.ഡി കാര്‍ഡ് വിതരണം ബ്ലോക്ക് പഞ്ചായത്ത് അംഗം സ്റ്റാര്‍ മുഹമ്മദും യൂണിഫോം വിതരണം പെരുവള്ളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ. അബ്ദുല്‍ കലാം മാസ്റ്ററും ബാഗ് വിതരണം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്  അലി ഒടിയില്‍ പീച്ചുവും ശ്രീനിധി പാസ്ബുക്ക് വിതരണം തിരൂരങ്ങാടി നഗരസഭാ ചെയര്‍മാന്‍ കെ.പി മുഹമ്മദ് കുട്ടിയും ഉദ്ഘാടനം ചെയ്തു. ജനപ്രതിനിധികളും സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍മാരുമായ സി.സി ഫൗസിയ, പി.ടി ബിന്ദു, വീക്ഷണം മുഹമ്മദ്, ബാബുരാജ് പൊക്കടവത്ത്, റൈഹാനത്ത്, വിജിത്ത്, സുഹറാബി, ഉസ്മാന്‍ അമറാത്ത്, എ. ശൈലജ, കെ. ഷൈനി, റംല കക്കടവത്ത്, പി. ബിന്ദു, സി. സീനത്ത്, വി.കെ ശരീഫ, ഹോം ഷോപ്പ് പദ്ധതി കോ ഓര്‍ഡിനേറ്റര്‍  പ്രസാദ് കൈതക്കല്‍ തുടങ്ങിയവര്‍  സംസാരിച്ചു.

date