Skip to main content

കായിക ക്ഷമതാ പരീക്ഷ 23, 24 തീയതികളില്‍

ജില്ലയില്‍ എക്സൈസ് വകുപ്പില്‍ വനിത സിവില്‍ എക്സൈസ് ഓഫീസര്‍ (613/21), വനിത സിവില്‍ എക്സൈസ് ഓഫീസര്‍ (എന്‍ സി എ-ഹിന്ദു നാടാര്‍-578/21) വനിത സിവില്‍ എക്സൈസ് ഓഫീസര്‍ (എന്‍ സി എ- എസ് സി-580/21) എന്നീ തസ്തികകളുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്കുള്ള ശാരീരിക അളവെടുപ്പും കായിക ക്ഷമതാ പരീക്ഷയും ജനുവരി 23, 24 തീയതികളില്‍ മാങ്ങാട്ടുപറമ്പ് സര്‍ദാര്‍ വല്ലഭ് ഭായ് പട്ടേല്‍ സ്പോര്‍ട്സ് കോംപ്ലക്സ് ഗ്രൗണ്ടില്‍ നടക്കും. ഉദ്യോഗാര്‍ഥികള്‍ക്ക് ഒ ടി ആര്‍ പ്രൊഫൈലിലും എസ് എം എസ് മുഖേനയും അറിയിപ്പ് നല്‍കിയിട്ടുണ്ട്. ഒന്നിലധികം അഡ്മിഷന്‍ ടിക്കറ്റ് ലഭിച്ച ഉദ്യോഗാര്‍ഥികള്‍ക്ക് ജനറല്‍ കാറ്റഗറിയിലും എന്‍ സി എ കാറ്റഗറിയിലുമായി കായിക ക്ഷമതാ പരീക്ഷയില്‍ ഒരു അവസരം മാത്രമേ ലഭിക്കുകയുള്ളൂ. ഉദ്യോഗാര്‍ഥികള്‍ ഹാള്‍ ടിക്കറ്റ്, അസ്സല്‍ ഐ ഡി, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം രാവിലെ 5.30ന് ടെസ്റ്റ് കേന്ദ്രത്തില്‍ ഹാജരാകണം

date