Skip to main content
9 ആം സഹകരണ കോൺഗ്രസ്സ് പതാക ജാഥ കണ്ണൂർ ജവഹർ സ്റ്റേഡിയം കോംപ്ലക്സ് പരിസരത്ത് എം വി ജയരാജൻ (മുൻ എം എൽ എ ) ജാഥാ ക്യാപ്റ്റൻ എം മെഹബൂബിന് പതാക കൈമാറിക്കൊണ്ട് ഉദ്ഘാടനം ചെയ്യുന്നു

ഒമ്പതാമത് സഹകരണ കോണ്‍ഗ്രസ്; പതാക ജാഥക്ക് തുടക്കം 

 

സംസ്ഥാന സഹകരണ യൂണിയന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഒമ്പതാമത് സഹകരണ കോണ്‍ഗ്രസിന്റെ പ്രചരണാര്‍ഥം കണ്ണൂരില്‍ നിന്നും പതാക ജാഥ തുടങ്ങി. കണ്ണൂര്‍ ജവഹര്‍ സ്‌റ്റേഡിയത്തിന് സമീപത്ത് നടന്ന പരിപാടി മുൻ എം എൽ എ എം വി ജയരാജൻ ഉദ്ഘാടനം ചെയ്തു. ജാഥാ ക്യാപ്റ്റനായ കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാന്‍ എം മെഹബൂബ് പതാക ഏറ്റുവാങ്ങി. കുരുവട്ടൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് എന്‍ സുബ്രഹ്‌മണ്യന്‍ വൈസ് ക്യാപ്റ്റനും സഹകരണ വകുപ്പ് അഡീഷണല്‍ രജിസ്ട്രാര്‍ കെ സജീവ് കര്‍ത്ത മാനേജറുമായ ജാഥക്ക് ബുധനാഴ്ച (ജനുവരി 17) രാവിലെ ഒമ്പത് മണിക്ക് തലശ്ശേരിയില്‍ സ്വീകരണം നല്‍കും. തുടര്‍ന്ന് വിവിധ ജില്ലകളിലെ പര്യടനത്തിന് ശേഷം 19ന് തിരുവനന്തപുരത്ത് സമാപിക്കും.
ജനുവരി 21, 22 തീയതികളില്‍ തിരുവനന്തപുരം കനകക്കുന്ന് ഓഡിറ്റോറിയത്തിലാണ് സഹകരണ കോണ്‍ഗ്രസ് 2024 നടക്കുക. പ്രചരണാര്‍ഥം കണ്ണൂരില്‍ നിന്നും പതാക ജാഥയും ഏറ്റുമാനൂരില്‍ നിന്ന് കൊടിമര ജാഥയുമാണ് നടത്തുന്നത്.

സംഘാടക സമിതി ചെയർമാൻ സി വി ശശീന്ദ്രൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന സഹകരണ യൂണിയൻ മാനേജിങ് കമ്മിറ്റി അംഗം കെ കെ നാരായണൻ ജാഥ വിശദീകരിച്ചു. കണ്ണൂർ ജോയിൻ്റ് രജിസ്ട്രാർ (ജനറൽ) ഇ രാജേന്ദ്രൻ, ഡെപ്യൂട്ടി രജിസ്ട്രാർ (ഭരണം) കെ പ്രദോഷ് കുമാർ, മുണ്ടേരി ഗംഗാധരൻ, സി എ അജീർ, കെ ജി വത്സലകുമാരി, പി മുകുന്ദൻ, കെ സി ഹരികൃഷ്ണൻ മാസ്റ്റർ, എൻ ബാലകൃഷ്ണൻ, പി ചന്ദ്രൻ, ഹരിദാസ് മൊകേരി, പി പ്രശാന്ത് തുടങ്ങിയവർ സംബന്ധിച്ചു.

date