Skip to main content
ജില്ലാതല ആധാര്‍ മോണിറ്ററിംഗ് കമ്മിറ്റി യോഗം

ആധാര്‍ മോണിറ്ററിംഗ് കമ്മിറ്റി യോഗം ചേര്‍ന്നു

ജില്ലാതല ആധാര്‍ മോണിറ്ററിംഗ് കമ്മിറ്റി യോഗം ചേര്‍ന്നു. 10 വര്‍ഷം മുമ്പ് എടുത്ത ആധാറിലെ പുതുക്കലിലും മൊബൈല്‍ നമ്പര്‍ ചേര്‍ക്കുന്നതിലും വയനാട് ജില്ല മികച്ച പ്രകടനമാണ് കാഴ്ചവച്ചിട്ടുള്ളതെന്ന് യോഗം വിലയിരുത്തി. ആധാറുമായി ബന്ധപ്പെട്ട വിവിധ സേവനങ്ങള്‍ ഓണ്‍ലൈന്‍ മുഖേന ലഭ്യമാക്കുവാന്‍ ആധാറില്‍ മൊബൈല്‍ നമ്പര്‍ ബന്ധിപ്പിക്കണമെന്നും 10 വര്‍ഷം മുന്‍മ്പ് എടുത്ത ആധാര്‍ പുതുക്കണമെന്നും ആധാര്‍ യു.ഡി.ഐ.ഡി സംസ്ഥാന ഡയറക്ടര്‍ വിനോദ് ജേക്കബ് ജോണ്‍ പറഞ്ഞു.  ഡെപ്യൂട്ടി കലക്ടര്‍ കെ.അജീഷിന്റെ അധ്യക്ഷതയില്‍ കലക്ട്രേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, ആധാര്‍ എന്റോള്‍മെന്റ് ഏജന്‍സികളായ അക്ഷയ, ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ് ബാങ്ക് പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

date