Skip to main content

ജില്ലാതല ഓപ്പണ്‍ഫോറം; പരാതികള്‍ നല്‍കാം

ജില്ലയിലെ എല്‍.പി.ജി ഉപഭോക്താക്കളുടെ പരാതികള്‍ കേള്‍ക്കുന്നതിനും പരിഹാരിക്കുന്നതിനും ഓയില്‍ കമ്പനി സെയില്‍സ് ഓഫീസര്‍മാരും, സിവില്‍ സപ്ലൈസ് വകുപ്പ് ഉദ്യോഗസ്ഥരും, ഗ്യാസ് ഏജന്‍സി ഉടമകളും പങ്കെടുക്കുന്ന ജില്ലാതല ഓപ്പണ്‍ഫോറം എം.ഡി.എംന്റെ അധ്യക്ഷതയില്‍ ജനുവരി 23 ന് വൈകിട്ട് 4 ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. പാചകവിതരണവുമായി ബന്ധപ്പെട്ട പരാതികള്‍ ജനുവരി 20 നകം അതാത് താലൂക്ക് സപ്ലൈ ഓഫീസര്‍മാര്‍ക്കോ, ജില്ലാ സപ്ലൈ ഓഫീസര്‍ക്കോ നേരിട്ടോ, തപാല്‍, ഇ മെയില്‍ മുഖേനയോ നല്‍കാം. ഫോണ്‍: 04936 202273.

 

date