Skip to main content

പാലിയേറ്റീവ് ദിനാചരണം; കുടുംബ സംഗമം നടത്തി

ആനക്കര ഗ്രാമപഞ്ചായത്തിന്റെയും കുമ്പിടി കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും നേതൃത്വത്തില്‍ പാലിയേറ്റീവ് കെയര്‍ ദിനത്തില്‍ കുടുംബ സംഗമം സംഘടിപ്പിച്ചു. കുമ്പിടി നാസ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പരിപാടി ആനക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. മുഹമ്മദ് ഉദ്ഘാടനം ചെയ്തു .വൈസ് പ്രസിഡന്റ് റൂബിയ റഹ്മാന്‍ അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എം.ടി ഗീത, കെ.വി ബാലകൃഷ്ണന്‍, പി. സ്നേഹ, മെഡിക്കല്‍ ഓഫീസര്‍ ഡോ. സുനില്‍കുമാര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സജീഷ്, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു. കുടുംബ സംഗമത്തിലും വിവിധ കലാപരിപാടികളിലും പാലിയേറ്റീവ് കെയര്‍ രോഗികള്‍, ആരോഗ്യ പ്രവര്‍ത്തകര്‍, ആശാ വര്‍ക്കര്‍മാര്‍, രാഷ്ട്രീയ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

date