Skip to main content

പോഷകാഹാര ബോധവൽക്കരണ പരിപാടിക്ക് തുടക്കം

 

സ്റ്റേറ്റ് ന്യൂട്രിഷൻ ആൻഡ് ഡയറ്റ് റിലേറ്റഡ് ഇന്റർവെൻഷൻ പ്രോഗ്രാമിന്റെ ഭാഗമായി സംഘടിപ്പിച്ച പോഷകാഹാര ബോധവൽക്കരണ പരിപാടി കെ.ജെ മാക്സി എം.എൽ.എ ഉദ്ഘാടനം ചെയ്തു. പള്ളുരുത്തി സെന്റ് തോമസ് പാരിഷ് ഹാളിൽ സംഘടിപ്പിച്ച പരിപാടിയുടെ  ഭാഗമായി ഫാൻസി ഡ്രസ്സ്, റീൽസ്, ഓപ്പൺ ടാലൻറ് ഷോ, കുക്കറി ഷോ, പോസ്റ്റർ രചന എന്നീ മത്സരങ്ങൾ  സംഘടിപ്പിച്ചു. 

കൊച്ചിൻ കോർപ്പറേഷൻ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി.കെ അഷറഫ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കുമ്പളങ്ങി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.എ സഗീർ, ഡിവിഷൻ കൗൺസിലർ പി.ആർ രചന, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ. സക്കീന, മട്ടാഞ്ചേരി സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി സൂപ്രണ്ട് ഡോ. സിസി തങ്കച്ചൻ, ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. സി. രോഹിണി, കുമ്പളങ്ങി സാമൂഹ്യ ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. സി. ആശാമോൾ, ജില്ലാ മാസ് മീഡിയ ഓഫീസർ സി.എം ശ്രീജ  തുടങ്ങിയവർ പങ്കെടുത്തു.

കുട്ടികളിൽ ചെറുപ്പം മുതൽ തന്നെ ആരോഗ്യകരമായ ഭക്ഷണ ശീലങ്ങളും ജീവിത രീതികളും പ്രോത്സാഹിപ്പിക്കുന്നതിന് ആരോഗ്യവകുപ്പ് എറണാകുളം  'സൂപ്പർ മനു' എന്ന പേരിൽ ഹ്രസ്വ ചിത്രം നിർമ്മിച്ചിട്ടുണ്ട്. പ്രശസ്ത ബാലതാരം മാസ്റ്റർ ദ്രുപത് കൃഷ്ണയും റെഡ് എഫ്. എം ആർ.ജെ സുരാജും പ്രധാന കഥാപാത്രങ്ങളായെത്തുന്ന  ഹ്രസ്വചിത്രത്തിന്റെ പ്രകാശനവും പ്രസ്തുത ചടങ്ങിൽ നിർവ്വഹിച്ചു. തുടർന്ന് "നല്ല ആഹാര ശീലങ്ങൾ" എന്ന വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിച്ച സെമിനാറിന് ഡയറ്റീഷ്യൻ ദിവ്യ ഉണ്ണികൃഷ്ണൻ നേതൃത്വം നൽകി.

date