Skip to main content

വുമണ്‍ ക്യാറ്റില്‍ കെയര്‍ വര്‍ക്കര്‍ നിയമനം

ക്ഷീരവികസന വകുപ്പ് ജില്ലയിലെ ആലത്തൂര്‍, പാലക്കാട് ക്ഷീരവികസന യൂണിറ്റുകളില്‍ മില്‍ക്ക് ഷെഡ് വികസന പദ്ധതിയിലുള്‍പ്പെടുത്തി കരാറടിസ്ഥാനത്തില്‍ വുമണ്‍ ക്യാറ്റില്‍ കെയര്‍ വര്‍ക്കര്‍ നിയമനം നടത്തുന്നു. എസ്.എസ്.എല്‍.സിയാണ് യോഗ്യത. പ്രായപരിധി 18-45. മുന്‍പ് ഈ തസ്തികയില്‍ സേവനമനുഷ്ഠിച്ചവര്‍ക്ക് പ്രായപരിധിയില്‍ ഇളവ് ലഭിക്കും. കൃഷിപ്പണി, കഠിനാധ്വാനം ചെയ്യുന്നതിന് ശാരീരിക ശേഷി ഉണ്ടായിരിക്കണം. ബന്ധപ്പെട്ട ബ്ലോക്കുകളില്‍ സ്ഥിരതാമസക്കാരായിരിക്കണം. അപേക്ഷകര്‍ പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് എന്നിവ സഹിതം ജനുവരി 20 ന് വൈകിട്ട് അഞ്ചിനകം ബന്ധപ്പെട്ട ബ്ലോക്ക് വികസന ഓഫീസില്‍ അപേക്ഷ നല്‍കണം. അപേക്ഷകരുടെ ലിസ്റ്റ് ജനുവരി 22 ന് പാലക്കാട് സിവില്‍ സ്റ്റേഷനിലെ ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ പ്രസിദ്ധീകരിക്കും. ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം ജനുവരി 23 ന് രാവിലെ 10 ന് ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ അഭിമുഖത്തിനെത്തണമെന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.

date