Skip to main content

വര്‍ണപ്പകിട്ട്-ട്രാന്‍സ്‌ജെന്‍ഡര്‍ ഫെസ്റ്റ്: 19 വരെ അപേക്ഷിക്കാം

ട്രാന്‍സ് വ്യക്തികളുടെ സര്‍ഗവാസനയും കലാഭിരുചിയും പരിപോഷിപ്പിക്കുന്നതിനും പൊതുസമൂഹത്തില്‍ ട്രാന്‍സ് വ്യക്തികളുടെ ദൃശ്യത പ്രോത്സാഹിപ്പിക്കുന്നതിനുമായി സാമൂഹ്യനീതി വകുപ്പ് നടപ്പാക്കുന്ന വര്‍ണപ്പകിട്ട്-ട്രാന്‍സ്‌ജെന്‍ഡര്‍ ഫെസ്റ്റിവലില്‍ പങ്കെടുക്കുന്നതിനായി ജില്ലാതലത്തില്‍ ട്രാന്‍സ് വ്യക്തികള്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ കൂടുതലുള്ള പക്ഷം ജില്ലാതലത്തില്‍ സ്‌ക്രീനിങ് നടത്തും. 2024 ഫെബ്രുവരി 10, 11 തീയതികളില്‍ തൃശൂരിലാണ് ഫെസ്റ്റിവല്‍ നടക്കുക. മത്സരം ഒഴിവാക്കി കലാപ്രകടനങ്ങളുടെ പ്രദര്‍ശന വേദി എന്ന നിലയിലാകും ട്രാന്‍സ്‌ജെന്‍ഡര്‍ ഫെസ്റ്റ് നടത്തുക.
ട്രാന്‍സ്‌ജെന്‍ഡര്‍ ഐ.ഡി കാര്‍ഡ് ഉള്ളവര്‍ക്ക് ജില്ലാ സാമൂഹിക ഓഫീസര്‍ക്ക് നേരിട്ടോ തപാല്‍ മുഖേനയോ ജനുവരി 19 വരെ അപേക്ഷിക്കാം. വ്യക്തിഗതയിനങ്ങളായ ഭരതനാട്യം, മോഹിനിയാട്ടം, നാടോടി നൃത്തം, കുച്ചിപ്പുടി, സെമിക്ലാസിക്കല്‍ ഡാന്‍സ്, ലളിതഗാനം, മിമിക്രി, കവിതാപാരായണം, മോണോ ആക്ട്, പ്രച്ഛന്നവേഷം, നാടന്‍പാട്ട് എന്നിവയും ഗ്രൂപ്പിനങ്ങളായ തിരുവാതിര, ഒപ്പന, സംഘനൃത്തം എന്നിവയാണ് മത്സര ഇനങ്ങള്‍. കൂടുതല്‍ വിവരങ്ങള്‍ക്ക്: sjd.kerala.gov.in, 04912505791.
 

date