Skip to main content

ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങള്‍ മസ്റ്ററിങ് നടത്തണം

2024 ജനുവരിക്ക് മുന്‍പ് ഭാഗ്യക്കുറി ക്ഷേമനിധി പെന്‍ഷന്‍ അനുവദിക്കപ്പെട്ട മുഴുവന്‍ ഗുണഭോക്താക്കളും ഫെബ്രുവരി 29 നകം അക്ഷയ കേന്ദ്രങ്ങള്‍ വഴി ബയോമെട്രിക് മസ്റ്ററിങ് നടത്തണമെന്ന് ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസര്‍ അറിയിച്ചു. നിശ്ചിത സമയപരിധിക്കുള്ളില്‍ മസ്റ്ററിങ് പൂര്‍ത്തിയായവര്‍ക്ക് മാത്രമേ തുടര്‍ പെന്‍ഷന്‍ ലഭിക്കു. മസ്റ്ററിങ് പരാജയപ്പെടുന്നവര്‍ ക്ഷേമനിധി ഓഫീസര്‍ മുമ്പാകെ ലൈഫ് സര്‍ട്ടിഫിക്കറ്റ് നല്‍കണം. മസ്റ്ററിങ് പൂര്‍ത്തിയാക്കാത്തവര്‍ക്ക് മസ്റ്റര്‍ നടത്തുന്ന മാസം മുതലുള്ള പെന്‍ഷന്‍ മാത്രമേ ലഭിക്കൂവെന്ന് ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491-2505170.

date