Skip to main content

സ്ഥലം വിട്ടുനല്‍കുന്നതിന് അപേക്ഷിക്കാം

മരുതറോഡ് ഗ്രാമപഞ്ചായത്ത് വാര്‍ഡ് എട്ട് തെക്കേത്തറ ശങ്കരത്തുകാട് പ്രദേശത്ത് അങ്കണവാടി നിര്‍മിക്കുന്നതിന് സര്‍ക്കാര്‍ നിശ്ചയിക്കുന്ന വില നിരക്കില്‍ മൂന്നു സെന്റ് സ്ഥലം പഞ്ചായത്തിന് വിട്ടുനല്‍കുന്നതിന് താത്പര്യമുള്ള പ്രദേശവാസികള്‍ക്ക് അപേക്ഷിക്കാം. വിട്ടു നല്‍കാന്‍ ഉദ്ദേശിക്കുന്ന സ്ഥലത്തിന്റെ ഭൂനികുതി അടവാക്കിയ രസീതി, തണ്ടപ്പേര്‍ സര്‍ട്ടിഫിക്കറ്റ്, കുടിക്കട സര്‍ട്ടിഫിക്കറ്റ്, ഭൂമി നിലമാണെങ്കില്‍ ആയതിന്റെ തരം മാറ്റിയതിന്റെ രേഖകള്‍ എന്നിവ സഹിതം പത്ത് ദിവസത്തിനകം പഞ്ചായത്ത് ഓഫീസില്‍ അപേക്ഷ നല്‍കണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍: 0491-2534003.
 

date