Skip to main content

ലാബ് ടെക്നീഷ്യന്‍ നിയമനം

അകത്തേത്തറ ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിലെ ലബോറട്ടറിയില്‍ ലാബ് ടെക്നീഷ്യന്‍ തസ്തികയില്‍ നിയമനത്തിന് അഫേക്ഷിക്കാം. മൂന്നുമാസത്തേക്കാണ് നിയമനം. വേതനവും ജോലി സമയവും എച്ച്.എം.സി തീരുമാനത്തിന് വിധേയമായിരിക്കും. ഡയറക്ടറേറ്റ് ഓഫ് മെഡിക്കല്‍ എഡ്യുക്കേഷന്‍ (കേരള സര്‍ക്കാര്‍), മെഡിക്കല്‍ ലബോറട്ടറി ടെക്നോളജിയില്‍ ബിരുദം (ബി.എസ്.സി.എം.എല്‍.ടി)/ മെഡിക്കല്‍ ലബോറട്ടറി ടെക്നോളജി ഡിപ്ലോമ (ഡി.എം.എല്‍.ടി) എന്നിവയാണ് യോഗ്യത. പാരമെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍ നിര്‍ബന്ധം. 2024 ജനുവരി ഒന്നിന് 40 വയസ് കവിയരുത്. യോഗ്യരായവര്‍ ജനുവരി 19 ന് രാവിലെ പത്തിന് യോഗ്യതാ സര്‍ട്ടിഫിക്കറ്റും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും ബയോഡാറ്റയും സഹിതം അകത്തേത്തറ ഗ്രാമപഞ്ചായത്തില്‍ ഇന്റര്‍വ്യൂവിന് എത്തണമെന്ന് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

 

date