Skip to main content

സ്വീകരണം ഇന്ന്

സംസ്ഥാന സഹകരണ യൂണിയന്റെയും സഹകരണ വകുപ്പിന്റെയും നേതൃത്വത്തില്‍ ഒമ്പതാം സഹകരണ കോണ്‍ഗ്രസ് ജനുവരി 21, 22 തീയതികളില്‍ തിരുവനന്തപുരം കനകക്കുന്നില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. പരിപാടിയുടെ ഭാഗമായി കണ്ണൂര്‍ മുതല്‍ തിരുവനന്തപുരം വരെ ജനുവരി 19 വരെ സംഘടിപ്പിക്കുന്ന പതാകജാഥക്ക് ഇന്ന് (ജനുവരി 17) വൈകിട്ട് ആറിന് ജനുവരി 18 ന് രാവിലെ പാലക്കാട് നഗരസഭ ഓഫീസിനു മുന്നില്‍ സ്വീകരണം നല്‍കും. ജില്ലയിലെ വകുപ്പ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ള സഹകാരി സമൂഹം പങ്കെടുക്കണമെന്ന് പാലക്കാട് സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ (ജനറല്‍) അറിയിച്ചു. ഫോണ്‍: 0491-2505836.

 

date