Skip to main content
തലനാട് ഗ്രാമപഞ്ചായത്തിൽ നടന്ന ഭിന്നശേഷി കലോത്സവം 'ശലഭം 2023' പഞ്ചായത്ത് പ്രസിഡന്റ് രജനി സുധാകരൻ ഉദ്ഘാടനം ചെയ്യുന്നു.

ഭിന്നശേഷി കലോത്സവം നടത്തി

കോട്ടയം: തലനാട് ഗ്രാമപഞ്ചായത്തിൽ ഭിന്നശേഷി കലോത്സവം 'ശലഭം 2023' സംഘടിപ്പിച്ചു. തലനാട് എസ്.എൻ.ഡി.പി. ഹാളിൽ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രജനി സുധാകരൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്  സോളി ഷാജി അധ്യക്ഷത വഹിച്ചു. കലോത്സവത്തിൽ 25 ഭിന്നശേഷി കലാകാരന്മാർ പങ്കെടുത്തു. വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. കലാമേളയ്‌ക്കൊപ്പം ഭിന്നശേഷി ഗ്രാമസഭയും നടത്തി.
ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ രാഗിണി ശിവരാമൻ, വത്സമ്മ ഗോപിനാഥ്, പഞ്ചായത്തംഗങ്ങളായ റോബിൻ ജോസഫ്, എം.ജെ. സെബാസ്റ്റ്യൻ, രോഹിണി ഭായ് ഉണ്ണികൃഷ്ണൻ, എം.എസ്. ദിലീപ്, ഷമീല ഹനീഫ, ആശ-അങ്കനവാടി പ്രവർത്തകർ എന്നിവർ പങ്കെടുത്തു.

 

 

 

 

date