Skip to main content
ഞീഴൂർ ഗ്രാമപഞ്ചായത്തിലെ 2024-25 പദ്ധതി ആസൂത്രണത്തിന്റെ ഭാഗമായി നടന്ന വികസന സെമിനാർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നയന ബിജു ഉദ്ഘാടനം ചെയ്യുന്നു.

ഞീഴൂരിൽ വികസന സെമിനാർ സംഘടിപ്പിച്ചു

കോട്ടയം: ഞീഴൂർ ഗ്രാമപഞ്ചായത്തിലെ 2024-2025 പദ്ധതി ആസൂത്രണത്തിന്റെ ഭാഗമായി വികസന സെമിനാർ സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന സെമിനാർ കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നയന ബിജു ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീകല ദിലീപ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വികസനകാര്യസ്ഥിരംസമിതി അധ്യക്ഷ ബീന ഷിബു വികസനരേഖ അവതരിപ്പിച്ചു.

കാർഷിക-ഉൽപാദനമേഖലയ്ക്കു മുൻതൂക്കം നൽകിയുള്ള പദ്ധതികളാണ് വികസന രേഖയിൽ അവതരിപ്പിച്ചത്. ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ സ്‌കറിയ വർക്കി, നളിനി രാധാകൃഷ്ണൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ലില്ലി മാത്യു, ലിസി ജീവൻ, പി.ആർ.സുഷമ, ജോമോൻ മറ്റം, ബോബൻ മഞ്ഞളാമലയിൽ, ശ്രീലേഖ മണിലാൽ, തോമസ് പനയ്ക്കൻ, കെ.പി. ദേവദാസ്, ഷൈനി സ്റ്റീഫൻ, ശരത് ശശി, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ബിജു എം. മാത്യൂസ്, കുടുംബശ്രീ പ്രവർത്തകർ, വിവിധ നിർവഹണ ഉദ്യോഗസ്ഥർ, ആരോഗ്യവകുപ്പ് പ്രവർത്തകർ, പൊതുജനങ്ങൾ എന്നിവർ പങ്കെടുത്തു.

 

date