Skip to main content
കങ്ങഴ ഗ്രാമപഞ്ചായത്ത് നിർമിച്ച വഴിയോരവിശ്രമ കേന്ദ്രത്തിന്റെ ഉദ്ഘാടനം സഹകരണ-തുറമുഖ വകുപ്പ് മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യുന്നു.

വഴിയോരവിശ്രമകേന്ദ്രം എല്ലാവർക്കും പ്രയോജനം: മന്ത്രി വി.എൻ. വാസവൻ

  • കങ്ങഴയിൽ വഴിയോരവിശ്രമ കേന്ദ്രം തുറന്നു

കോട്ടയം: വഴിയോരവിശ്രമകേന്ദ്രങ്ങൾ സഞ്ചാരികൾക്കും സ്ത്രീകൾക്കും പ്രയോജനം ലഭിക്കുമെന്ന് സഹകരണ-തുറമുഖ വകുപ്പ് മന്ത്രി വി.എൻ. വാസവൻ. കങ്ങഴ ഗ്രാമപഞ്ചായത്ത് ചങ്ങനാശേരി-വാഴൂർ റോഡിൽ മൂലേപ്പിടികയിൽ നിർമിച്ച വഴിയോരവിശ്രമകേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി. ടൂറിസം മേഖലയുടെ വികസനത്തിനടക്കം ടേക്ക് എ ബ്രേക്ക് പോലുള്ള വഴിയോരവിശ്രമകേന്ദ്രങ്ങൾ അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു.
കോഫീ ഷോപ്പ്, ഭിന്നശേഷി സൗഹൃദശൗചാലയം എന്നീ സൗകര്യങ്ങളോടു കൂടി 33 ലക്ഷം രൂപ ചെലവിലാണ് വഴിയോരവിശ്രമകേന്ദ്രം നിർമിച്ചത്. ചടങ്ങിൽ സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് അധ്യക്ഷത വഹിച്ചു. വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുകേഷ് കെ. മണി, കങ്ങഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. റംലാബീഗം, വാഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി. റെജി, കങ്ങഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷിബു ഫിലിപ്പ്, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ ജയാ സാജു, എം.എ. ആന്ത്രയോസ്, വത്സലകുമാരി കുഞ്ഞമ്മ, പഞ്ചായത്തംഗങ്ങൾ, സി.ഡി.എസ് ചെയർപേഴ്‌സൺ പ്രീത ഓമനക്കുട്ടൻ, സെക്രട്ടറി ടി.എസ്. മുഹമ്മദ് റഖീബ്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

 

date