Skip to main content

കെപ്കോയിൽ കോഴ്സുകൾക്ക് അപേക്ഷിക്കാം

           ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റിയും സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷനും ചേർന്ന് നടത്തുന്ന ഒരു വർഷ കോഴ്സായ ഡിപ്ലോമ ഇൻ മീറ്റ് ടെക്നോളജി (DMT), ആറ് മാസ കോഴ്സായ സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ പൗൾട്രി ഫാമിങ് (CPF)  എന്നിവയ്ക്ക് അപേക്ഷ ക്ഷണിച്ചുഡിപ്ലോമ ഇൻ മീറ്റ് ടെക്നോളജിക്ക് പ്ലസ്ടുവും സർട്ടിഫിക്കറ്റ് ഇൻ പൗൾട്രി ഫാമിങ് 8-ാം ക്ലാസ് വിജയവുമാണ് യോഗ്യതപട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾ ഫീസ് ഇളവിന് അർഹരാണ്.  ഫൈൻ കൂടാതെ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 31. https://onlineadmission.ignou.ac.in/admission/ വഴി ഓൺലൈനായി അപേക്ഷിക്കണംകൂടുതൽ വിവരങ്ങൾക്ക്: 9495000931, 9400608493. 

പി.എൻ.എക്‌സ്. 236/2024

date