Skip to main content

ജില്ലാ സഭ ചേര്‍ന്നു

ജില്ലാ പഞ്ചായത്ത് 2024- 25 വാര്‍ഷിക പദ്ധതിയുടെ ഭാഗമായി ചേര്‍ന്ന ജില്ലാ സഭ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലതാ ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ക്യാന്‍ തൃശൂര്‍, സമേതം പദ്ധതികള്‍ ജില്ലയുടെ അഭിമാന പദ്ധതികളായി യോഗം വിലയിരുത്തി.  പഞ്ചായത്ത് പ്രസിഡന്റുമാര്‍ വിവിധ നിര്‍ദ്ദേശങ്ങള്‍ യോഗത്തില്‍ അവതരിപ്പിച്ചു.

ജില്ലാ ആസൂത്രണ ഭവന്‍ ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ മഞ്ജുള അരുണന്‍ അധ്യക്ഷയായി. ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ മദനമോഹനന്‍ ചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കി. സ്ഥിരംസമിതി അധ്യക്ഷരായ  പി എം അഹമ്മദ്, റഹീം വീട്ടിപറമ്പില്‍, ദീപ എസ് നായര്‍, മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ സേവീസ് മാസ്റ്റര്‍, ജില്ലാ പഞ്ചായത്ത് അംഗം ജില്ലാ പഞ്ചായത്ത് അഡ്വ. മുഹമ്മദ് ഗസാലി, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി എസ് ഷിബു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍, നിര്‍വഹണ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date