Skip to main content

അതിരപ്പിള്ളിയില്‍ ഭിന്നശേഷി കലോത്സവം ഒപ്പം 2024 സംഘടിപ്പിച്ചു

അതിരപ്പിള്ളി ഗ്രാമപഞ്ചായത്തില്‍ ഭിന്നശേഷിക്കാരായ കുട്ടികളുടെ കലാകായിക അഭിരുചികള്‍ പ്രോത്സാഹിപ്പിക്കുന്നതിനും അവരുടെ ഒത്തുചേരലിനുമായി ഒപ്പം 2024 ഭിന്നശേഷി കലോത്സവം സംഘടിപ്പിച്ചു. 2023 - 24 ജനകീയ ആസൂത്രണ പദ്ധതിയുടെ ഭാഗമായാണ് കലോത്സവം നടന്നത്. അരൂര്‍മുഴി കമ്മ്യൂണിറ്റി ഹാളില്‍ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ആതിര ദേവരാജന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സൗമിനി മണിലാല്‍ അധ്യക്ഷയായി. രണ്ടാം വാര്‍ഡ് മെമ്പര്‍ ശ്രീ സി സി കൃഷ്ണന്‍, ഐ സി ഡി എസ്  സൂപ്പര്‍വൈസര്‍ ജിംസി സി ജോസ്,  ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഷാന്റി ജോസഫ്, വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അഷിത രമേശ്, മനു പോള്‍, ജയകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഭിന്നശേഷി കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.

date