Skip to main content

ഭിന്നശേഷിക്കാര്‍ക്കും വയോജനങ്ങള്‍ക്കുമായി സഹായ ഉപകരണവിതരണം

മറ്റത്തൂര്‍ പഞ്ചായത്ത് ഭിന്നശേഷിക്കാര്‍ക്കും വയോജനങ്ങള്‍ക്കുമായി സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നു. ജനുവരി 19ന് മൂന്നുമുറി പാരിഷ് ഹാളില്‍ രാവിലെ 10 മുതല്‍ 12 വരെയാണ് പരിപാടി. വയോജനങ്ങള്‍ക്ക് സര്‍ക്കാര്‍ മാനദണ്ഡ പ്രകാരം വാക്കര്‍,  വീല്‍ചെയര്‍, ഹിയറിങ് എയ്ഡ് എന്നിവയാണ് നല്‍കുന്നത്. ഭിന്നശേഷിക്കാര്‍ക്കായി 6 ലക്ഷം രൂപയും വയോജനങ്ങള്‍ക്കായി നാല് ലക്ഷം രൂപയും വാര്‍ഷിക പദ്ധതിയില്‍ വകയിരുത്തിയാണ് സഹായ ഉപകരണ വിതരണം നടത്തുന്നത്. 

ഉപകരണങ്ങള്‍ ആവശ്യമുള്ള ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള ഭിന്നശേഷിക്കാര്‍ക്കും  വയോജനങ്ങള്‍ക്കും പങ്കെടുക്കാം. ക്യാമ്പില്‍ പങ്കെടുക്കുന്ന വയോജനങ്ങള്‍ നിര്‍ബന്ധമായും ആധാര്‍, റേഷന്‍കാര്‍ഡ് എന്നിവയുടെ കോപ്പിയുമായി എത്തണം. ഭിന്നശേഷി വിഭാഗത്തില്‍ പെടുന്നവര്‍ ക്യാമ്പില്‍ ഹാജരാകുമ്പോള്‍ ഡിസെബിലിറ്റി സര്‍ട്ടിഫിക്കറ്റ് കൊണ്ടുവരേണ്ടതാണ്.

date