Skip to main content

കെ എസ് ആര്‍ ടി സി വിശ്രമമുറി കരുനാഗപ്പള്ളിയില്‍ മന്ത്രി കെ ബി ഗണേഷ് കുമാര്‍ ഇന്ന് (ജനുവരി 18) നാടിന് സമര്‍പിക്കും

കരുനാഗപ്പള്ളി കെ എസ് ആര്‍ ടി സി ഡിപോയില്‍ ജീവനക്കാര്‍ക്കുള്ള വിശ്രമമുറിയും അനുബന്ധ ഓഫീസ് കെട്ടിടവും ഏര്‍പ്പെടുത്തി. പുതുതായി തുടങ്ങുന്ന സംവിധാനങ്ങള്‍ ഡിപോയ്ക്ക് സമീപം വൈകിട്ട് നാലുമണിക്ക് നടക്കുന്ന ചടങ്ങില്‍ ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍ നാടിന് സമര്‍പിക്കും.

എം എല്‍ എ യുടെ ആസ്തിവികസന ഫണ്ട് വിനിയോഗിച്ചാണ് വികസനപ്രവര്‍ത്തനങ്ങള്‍. സി ആര്‍ മഹേഷ് എം എല്‍ എയുടെ അധ്യക്ഷതയില്‍ ചേരുന്ന സമ്മേളനത്തില്‍ എ എം ആരിഫ് എം പി മുഖ്യപ്രഭാഷണം നടത്തും. കരുനാഗപ്പള്ളി മുനിസിപല്‍ ചെയര്‍മാന്‍ കോട്ടയില്‍ രാജു, വാര്‍ഡ് കൗണ്‍സിലര്‍ അഷിത എസ്. ആനന്ദ്, കെ എസ് ആര്‍ ടി സിയുടെ സി എം ഡി ബിജു പ്രഭാകര്‍, ജോയിന്റ് എം ഡി പി എസ് പ്രമോജ് ശങ്കര്‍, ഇതര ഉദ്യോഗസ്ഥര്‍, രാഷ്ട്രീയകക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

date