Skip to main content
വടക്കാഞ്ചേരി നഗരസഭ കൗണ്‍സില്‍ യോഗം ചേര്‍ന്നു

വടക്കാഞ്ചേരി നഗരസഭ കൗണ്‍സില്‍ യോഗം ചേര്‍ന്നു

വടക്കാഞ്ചേരി നഗരസഭ കൗണ്‍സില്‍ യോഗം ചേര്‍ന്നു. കൗണ്‍സില്‍ ഹാളില്‍ നടന്ന യോഗത്തില്‍ നഗരസഭ ചെയര്‍മാന്‍ പി.എന്‍ സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. 2024-25 സാമ്പത്തികവര്‍ഷത്തില്‍ നടപ്പിലാക്കുന്ന വാര്‍ഷിക പദ്ധതികളുടെ കരട് യോഗം ഐക്യകണ്ഠേന അംഗീകരിച്ചു. നഗരസഭയിലെ കുടിവെള്ള പദ്ധതികളില്‍ സോളാര്‍ പദ്ധതി നടപ്പിലാക്കുക, 20 ല്‍ അധികം പട്ടികജാതി വീടുകളുളള കോളനികളില്‍ 50 ലക്ഷം രൂപയുടെ അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങള്‍, പാടശേഖരങ്ങള്‍ക്ക് സോളാര്‍ പമ്പ് സെറ്റ്, വന്യമൃഗശല്യം നേരിടുന്നതിനായി സോളാര്‍ ഫെന്‍സിംഗ്, നഗരസഭ ഓഫീസിലും, സോണല്‍ ഓഫീസിലും, നഗരസഭക്ക് വിട്ടുകിട്ടിയ സ്ഥാപനങ്ങളിലും, എല്ലാ അങ്കണവാടികളിലും വായനശാലകളിലും സോളാര്‍ പാനല്‍ സ്ഥാപിച്ച് ഊര്‍ജ്ജ സംരക്ഷണം സാധ്യമാക്കുക, പൊതുകുളങ്ങള്‍ കെട്ടി സംരക്ഷിക്കുക എന്നീ പദ്ധതികള്‍ക്ക് യോഗം അംഗീകാരം നല്‍കി. 2023-24 വാര്‍ഷിക പദ്ധതിയിലെ വിവിധ എഞ്ചിനീയറിങ് പ്രവര്‍ത്തികളുടെ ടെണ്ടറുകള്‍ക്കും അംഗീകാരംനല്‍കി.
 
യോഗത്തില്‍ വൈസ് ചെയര്‍പേഴ്സണ്‍ ഷീല മോഹന്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ എം.ആര്‍ അനൂപ് കിഷോര്‍, സ്വപ്ന ശശി, എ.എം ജമീലാബി, സി.വി മുഹമ്മദ് ബഷീര്‍ എന്നിവര്‍ സ്റ്റാന്റിംഗ് കമ്മിറ്റി തീരുമാനങ്ങള്‍ അവതരിപ്പിച്ചു.

date