Skip to main content

ട്രാന്‍സ്‌ജെന്‍ഡര്‍ ഫെസ്റ്റില്‍ കലാപരിപാടികള്‍ക്ക് അപേക്ഷിക്കാം

വര്‍ണ്ണപ്പകിട്ട് എന്നപേരില്‍ ഫെബ്രുവരി 10,11 തീയതികളില്‍ ത്യശൂര്‍ ജില്ലയില്‍ നടത്തുന്ന ട്രാന്‍സ്‌ജെന്‍ഡര്‍ ഫെസ്റ്റില്‍ കലാപരിപാടികളില്‍ പങ്കെടുക്കുന്നതിന് അപേക്ഷിക്കാം. ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളുടെ സമഗ്ര പുരോഗതി ലക്ഷ്യമാക്കി സാമൂഹ്യനീതി വകുപ്പ് നടപ്പാക്കി വരുന്ന ട്രാന്‍സ്‌ജെന്‍ഡര്‍ നയത്തിന്റെ ഭാഗമായി ഇത്തരം വ്യക്തികളുടെ സര്‍ഗവാസനയും കലാഭിരുചിയും പരിപോഷിക്കാനും പൊതുസമൂഹത്തില്‍ ദ്യശ്യത പ്രോത്സാഹിപ്പിക്കാനുമാണ് ട്രാന്‍സ്‌ജെന്‍ഡര്‍ ഫെസ്റ്റ് സംഘടിപ്പിക്കുന്നത്.
കഴിഞ്ഞ വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി കലോത്സവമത്സരങ്ങള്‍ ഒഴിവാക്കികൊണ്ട് കലാപ്രകടനങ്ങളുടെ പ്രദര്‍ശനവേദി എന്ന നിലക്കാണ് ഇക്കുറി ഫെസ്റ്റ് നടത്തുന്നത്.
സംസ്ഥാന ഫെസ്റ്റില്‍ പങ്കെടുക്കുന്നതിന് ജില്ലാതലത്തില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് അപേക്ഷകള്‍ സമര്‍പ്പിക്കാം. അപേക്ഷകര്‍ കുടുതലുണ്ടെങ്കില്‍ ജില്ലാതലത്തില്‍ സ്‌ക്രീനിംഗ് നടത്തിയാവും തെരഞ്ഞെടുപ്പ്. ട്രാന്‍സ്‌ജെന്‍ഡര്‍ ഐ. ഡി കാര്‍ഡ് ഉളളവര്‍ ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ക്ക് നേരിട്ടോ തപാല്‍ അല്ലെങ്കില്‍ ഇ- മെയില്‍ മുഖേനയോ അപേക്ഷ സമര്‍പ്പിക്കണം. വ്യക്തിഗത ഇനങ്ങളായ ഭരതനാട്യം, മോഹിനിയാട്ടം, നാടോടിനൃത്തം, കുച്ചിപ്പുടി, സെമിക്ലാസ്സിക്കല്‍ ഡാന്‍സ്, ലളിതഗാനം, മിമിക്രി, കവിതാപാരായണം, മോണോആക്ട്, പ്രച്ഛന്നവേഷം, നാടന്‍പാട്ട്, ഗ്രൂപ്പിനങ്ങളായ തിരുവാതിര, ഒപ്പന, സംഘനൃത്തം എന്നിവയിലാണ് സംസ്ഥാന ഫെസ്റ്റില്‍ പങ്കെടുക്കുവാന്‍ കഴിയുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 25. കുടുതല്‍ വിവരങ്ങള്‍ വകുപ്പിന്റെ വെബ്‌സൈറ്റായ sjd.kerala.gov.in ല്‍ ലഭിക്കും.

date