Skip to main content

അന്താരാഷ്ട്ര കായിക ഉച്ചക്കോടി: 'ടൂര്‍ ഡി കേരള സൈക്ലത്തോണ്‍' ഇന്ന് (18)ജില്ലയില്‍

സംസ്ഥാനത്തിന്റെ കായിക രംഗത്ത് സമാനതകളില്ലാത്ത ആഗോള പങ്കാളിത്തവും നിക്ഷേപവും വികേന്ദ്രീക്യത പദ്ധതി ആസൂത്രണവും ലക്ഷ്യം വച്ചുകൊണ്ട് 2024 ജനുവരി 23 മുതല്‍ 26 വരെ തിരുവനന്തപുരത്ത് നടക്കുന്ന അന്താരാഷ്ട്ര കായിക ഉച്ചക്കോടിയുടെ പ്രചരണാര്‍ത്ഥം സംഘടിപ്പിക്കുന്ന 'ടൂര്‍ ഡി കേരള ൈസക്ലത്തോണ്‍' 18 ന് വ്യാഴാഴ്ച ഉച്ചക്ക് 12 മണിക്ക് ജില്ലയിലെത്തും. കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ നടത്തുന്ന ൈസക്ലത്തോണിന് വെങ്ങല്ലൂര്‍ സോക്കര്‍ സ്‌കൂള്‍, തൊടുപുഴ മുന്‍സിപ്പല്‍ മൈതാനം, കരിങ്കുന്നം സെന്റ് അഗസ്റ്റ്യന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നീ കേന്ദ്രങ്ങളില്‍ സ്വീകരണം നല്‍കും.
ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന സ്വീകരണത്തില്‍ വിവിധ കായിക അസോസിയേഷന്‍ ഭാരവാഹികള്‍, കായികതാരങ്ങള്‍, ജനപ്രതിനിധികള്‍, വിദ്യാര്‍ഥികള്‍, സ്‌പോര്‍ട്‌സ് അഭ്യൂദയാകാംക്ഷികള്‍, രാഷ്ട്രീയ സാമൂഹ്യ രംഗങ്ങളിലെ പ്രമൂഖര്‍ എന്നിവര്‍ അണിനിരക്കും. വാദ്യമേളങ്ങളുടെ അകമ്പടിയോടെ പ്രൗഢഗംഭീര സ്വീകരണമാണ് ജില്ലയില്‍ ഒരുക്കിയിട്ടുള്ളത്. തൊടുപുഴ മുന്‍സിപ്പല്‍ ചെയര്‍മാന്‍ സനീഷ് ജോര്‍ജ്, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് റോമിയോ സെബാസ്റ്റ്യന്‍, സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗം കെ.എല്‍.ജോസഫ്, കരിങ്കുന്നം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ.തോമസ്, വിവിധ ജില്ലാ സ്‌പോര്‍ട്‌സ് അസോസിയേഷന്‍ പ്രസിഡന്റ്, സെക്രട്ടറിമാര്‍, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി, ജില്ലാ സ്‌പോര്‍ട്‌സ് ഓഫീസര്‍ തുടങ്ങിയവര്‍ പരിപാടികളില്‍ പങ്കെടുക്കും.

date