Skip to main content

ടെന്‍ഡര്‍ ക്ഷണിച്ചു

നെടുംകണ്ടം താലൂക്കാശുപത്രി 2024-25 വര്‍ഷത്തേക്കുള്ള വിവിധ ടെന്‍ഡറുകള്‍ ക്ഷണിച്ചു. കാന്റീന്‍ നടത്തിപ്പ് മുതല്‍ എക്‌സ് റേ ഫിലിം വിതരണം വരെ 13 തരം പ്രവൃത്തികള്‍ക്കാണ് ടെന്‍ഡര്‍ ക്ഷണിച്ചത്. ടെന്‍ഡര്‍ ഫോമുകള്‍ ജനുവരി 30 ഉച്ചയ്ക്ക് ഒരു മണി വരെ ആശുപത്രി ഓഫീസില്‍ നിന്ന് ലഭിക്കും. ജനുവരി 31 രാവിലെ 10.30 വരെ ടെന്‍ഡറുകള്‍ സ്വീകരിക്കും. അന്നേ ദിവസം 11.30 ന് ടെന്‍ഡറുകള്‍ തുറക്കും. ടെന്‍ഡര്‍ ഫോമിന്റെ വില 1000 രൂപയും 180 രൂപയും ജി എസ് റ്റി യും അടങ്ങുന്നതാണ്. ടെന്‍ഡറിനോടൊപ്പം 5000 രൂപയുടെ നിരതദ്രവ്യവും കരാറും സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രവര്‍ത്തി ദിവസങ്ങളില്‍ നെടുംകണ്ടം താലൂക്കാശുപത്രി ഓഫീസുമായി ബന്ധപ്പെടുക.

date