Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

താനൂര്‍ സി.എച്ച്.എം.കെ.എം ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിന് കൈവശാവകാശം ലഭിച്ച തിരൂര്‍ താലൂക്കിലെ ഒഴൂര്‍ വില്ലേജിലെ സര്‍വേ നമ്പര്‍ 152/4 (പഴയത്), ഭൂമിയിലെ 158 വിവിധ മരങ്ങള്‍ മുറിച്ച് നീക്കം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ജനുവരി 30ന് ഉച്ചക്ക് 2.30 താനൂര്‍ കെ. പുരം പുത്തന്‍ തെരുവിലെ കോളേജ് ഓഫീസില്‍/ പ്രസ്തുത സ്ഥലത്തുവച്ച് ലേലം നടക്കും. ക്വട്ടേഷന്‍ സമര്‍പ്പിക്കുന്നവര്‍ സീല്‍ ചെയ്ത കവറിന് മുകളില്‍ താനൂര്‍ സി.എച്ച്.എം.കെ.എം ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിന്റെ ഭൂമിയിലെ മരങ്ങളുടെ ലേലത്തിനുള്ള ക്വട്ടേഷന്‍ എന്ന് രേഖപ്പെടുത്തി നേരിട്ടോ തപാല്‍ മുഖേനയോ പ്രിന്‍സിപ്പല്‍, സി.എച്ച്.എം.കെ.എം ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് താനൂര്‍, പുത്തന്‍തെരു, കെ. പുരം പി.ഒ, മലപ്പുറം ജില്ല, 676307 എന്ന വിലാസത്തില്‍ ജനുവരി 30ന് ഉച്ചക്ക് രണ്ടുമണിക്ക് മുമ്പ് കിട്ടുന്ന വിധത്തില്‍ സമര്‍പ്പിക്കണം. ക്വട്ടേഷനുകള്‍ സമര്‍പ്പിക്കേണ്ട മാതൃക കോളേജ് ഓഫീസില്‍നിന്നും gctanur.ac.in എന്ന കോളേജ് വെബ്‌സൈറ്റില്‍ നിന്നും ലഭിക്കും. ഫോണ്‍: 0494 2582800

date