Skip to main content

തൂണേരി ബ്ലോക്ക് പഞ്ചായത്ത് വികസന സെമിനാർ സംഘടിപ്പിച്ചു

 

നവകേരളം കർമ്മപദ്ധതി 2024-25 വാർഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി തൂണേരി ബ്ലോക്ക് പഞ്ചായത്ത് വികസന സെമിനാർ സംഘടിപ്പിച്ചു.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ പി ഗവാസ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌ കെ പി വനജ അധ്യക്ഷത വഹിച്ചു.

കരട് പദ്ധതിരേഖ ബ്ലോക്ക്‌ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ കെ ഇന്ദിര അവതരിപ്പിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ടി കെ അരവിന്ദാക്ഷൻ, വളയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ കെ പി പ്രദീഷ്, ജില്ലാ പഞ്ചായത്ത് മെമ്പർ സി വി എം നജ്മ, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു പുതിയോട്ടിൽ, ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രജീന്ദ്രൻ കപ്പള്ളി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി ജിമേഷ്, ആസൂത്രണസമിതി ഉപാധ്യക്ഷൻ കെ രാജൻ തുടങ്ങിയവർ സംസാരിച്ചു.

date