Skip to main content

സ്വകാര്യ ആശുപത്രി ജീവനക്കാരുടെ മിനിമം വേതനം; തെളിവെടുപ്പ് നടത്തി

 

സ്വകാര്യ ആശുപത്രി ജീവനക്കാരുടെ മിനിമം വേതനം പരിഷ്‌കരിക്കുന്നത് സംബന്ധിച്ചു അഡീഷണൽ ലേബർ കമ്മീഷണർ കെ ശ്രീലാലിൻ്റെ നേതൃത്വ ത്തിൽ തെളിവെടുപ്പ് നടത്തി. കോഴിക്കോട്, വയനാട് ജില്ലകളുടെ തെളിവെടുപ്പാണ് നടന്നത്. 

രണ്ട് ജില്ലകളിൽ നിന്നായി 180 ഓളം പേർ നിർദേശങ്ങൾ സമർപ്പിച്ചു. യോഗത്തിൽ പങ്കെടുത്തവർക്കെല്ലാം വിവരശേഖരണം നടത്തുന്നതിനായി അച്ചടിച്ച ഫോമുകൾ വിതരണം ചെയ്തു. പൂരിപ്പിച്ച ഫോമുകൾ ജില്ലാ ലേബർ ഓഫീസർ മുഖേന സമർപ്പിക്കാം. 2018ലാണ് സ്വകാര്യ ആശുപത്രി ജീവനക്കാരുടെ മിനിമം വേതനം പരിഷ്ക്കരിച്ചത്.

ഗവ. ഗസ്റ്റ് ഹൗസിൽ നടന്ന യോഗത്തിൽ കമ്മിറ്റി അംഗങ്ങളായ എ മാധവൻ, അബ്ദുൾ ജലീൽ, സ്റ്റാലിൻ ജോസഫ്, വേലായുധൻ, വടക്കേവിള ശശി, മുഹമ്മദ് ഷിഹാബ് തുടങ്ങിയ തൊഴിലാളി യൂണിയൻ പ്രതിനിധികളും അഡ്വ. ഹുസൈൻ കോയ തങ്ങൾ, റവ. ഫാദർ ഷൈജു അഗസ്റ്റിൻ, തോപ്പിൽ ഷാഹുൽ ഹമീദ് തുടങ്ങിയ തൊഴിലുടമ പ്രതിനിധികളും ഡെപ്യൂട്ടി ലേബർ കമ്മീഷണറായ കെ വി വിപിൻലാൽ, കെ എസ് സിന്ധു, റീജ്യണൽ ജോയിന്റ് ലേബർ കമ്മീഷണറായ എം ജി സുരേഷ് എന്നിവരും പങ്കെടുത്തു.

date