Skip to main content

അറിയിപ്പുകൾ

 

ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും

കോഴിക്കോട് ജില്ലയിൽ എക്സൈസ് വകുപ്പിൽ വുമൺ സിവിൽ എക്സൈസ് ഓഫീസർ (കാറ്റഗറി ന. 613/2021) തസ്തികയുടെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടിട്ടുളള ഉദ്യോഗാർത്ഥികൾക്ക് ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും  ജനുവരി 23ന് രാവിലെ 5.30ന് വയനാട് ജില്ലയിലെ മാനന്തവാടി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ നടക്കും. ഉദ്യോഗാർത്ഥികൾ തങ്ങളുടെ അഡ്മിഷൻ ടിക്കറ്റ്, കമ്മീഷൻ അംഗീകരിച്ച തിരിച്ചറിയൽ രേഖകളിൽ ഏതെങ്കിലും ഒന്നിന്റെ അസ്സൽ, ഗസറ്റ് വിജ്ഞാപനത്തിൽ പ്രസ്തുത തസ്തികക്കായി നിഷ്കർഷിച്ചിരിക്കുന്ന മാതൃകയിലുളള(മാതൃക കമ്മീഷൻ വെബ് സൈറ്റിൽ ലഭ്യമാണ്) മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ അസൽ  എന്നിവ സഹിതം ഹാജരാകേണ്ടതാണ്. കായികക്ഷമതാ പരീക്ഷ വിജയിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് അന്നേ ദിവസം തന്നെ ഒറ്റത്തവണ പ്രമാണ പരിശോധന കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ കൽപ്പറ്റയിലുളള വയനാട് ജില്ലാ ഓഫീസിൽ നടക്കും. ഉദ്യോഗാർത്ഥികൾ തങ്ങളുടെ യോഗ്യത തെളിയിക്കുന്നതിനുളള എല്ലാ അസൽ പ്രമാണങ്ങളും കൈവശം വെക്കേണ്ടതാണ്. ഫോൺ :  0495 – 2371971 

വാക്ക് ഇൻ ഇന്റർവ്യൂ

അഴിയൂർ ഗ്രാമപഞ്ചായത്ത് ഹരിത കർമ്മസേനയുടെ വാഹനത്തിന് ദിവസ വേതനാടിസ്ഥാനത്തിൽ ‍ഡ്രൈവറുടെ ‍‍‍നിയമനത്തിന് ജനുവരി 23ന് രാവിലെ 11മണിക്ക് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. എട്ടാം ക്ലാസ് യോഗ്യതയും ലൈറ്റ് മോട്ടോർ വെഹിക്കിൾ ലൈസൻസുള്ളതും 5 വർഷത്തെ പ്രവൃത്തി പരിചയമുള്ളതുമായ ഉദ്യോഗാർതഥികൾ രാവിലെ 10:30ന് ബയോഡാറ്റയും അസൽ സർട്ടിഫിക്കറ്റും കോപ്പിയും സഹിതം അഴിയൂർ ഗ്രാമപഞ്ചായത്ത് ഓഫീസിൽ ഹാജരാകേണ്ടതാണ്. ഹരിത കർമ്മസേനയുടെ ഭാഗമായ വനിതകൾക്ക് മുൻഗണന ഉണ്ടായിരിക്കുന്നതാണ്. ഫോൺ : 0496-2500101 

കെൽട്രോണിൽ ജേണലിസം പഠനം : ജനുവരി 25വരെ അപേക്ഷിക്കാം

കെൽട്രോണിൻറെ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ ജേണലിസം കോഴ്സിലേക്ക് ജനുവരി 25  വരെ അപേക്ഷിക്കാം. കോഴിക്കോട്, തിരുവനന്തപുരം കേന്ദ്രങ്ങളിലേക്കാണ് അപേക്ഷകൾ ക്ഷണിച്ചത്. പഠനത്തോടൊപ്പം മാധ്യമ സ്ഥാപനങ്ങളിൽ നിബന്ധനകൾക്ക് വിധേയമായി ഇന്റേൺഷിപ്പ് ചെയ്യുവാൻ അവസരം ലഭിക്കുന്നതാണ്. കൂടാതെ വിജയകരമായി പരിശീലനം പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക് പ്ലേസ്മെൻറ് അസിസ്റ്റൻസും നൽകുന്നതാണ്.  ഉയർന്ന പ്രായപരിധി  30 വയസ്. വിശദവിവരങ്ങൾക്ക്  ബന്ധപ്പെടുക:  954495 8182. കെൽട്രോൺ നോളേജ് സെൻറ്റർ, തേർഡ് ഫ്ലോർ, അംബേദ്ക്കർ ബിൽഡിങ്ങ്, റെയിൽവേ സ്റ്റേഷൻ ലിങ്ക് റോഡ്, കോഴിക്കോട്. 673 002.

ലാബ് ടെക്നിഷ്യൻ നിയമനം

കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിന് കീഴിലുള്ള റിജിയണൽ വിആർഡിഎല്ലിലേക്ക് ലാബ് ടെക്നിഷ്യൻ തസ്തികയിൽ താത്കാലികാടിസ്ഥാനത്തിൽ കരാർ നിയമനം നിയമനം നടത്തുന്നു. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ കൂടിക്കാഴ്ചക്കായി കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിന്റെ ഓഫീസിൽ വയസ്സ്, യോഗ്യത, ഐഡന്റിറ്റി, പ്രവൃത്തി പരിചയം ഇവ തെളിയിക്കുന്ന രേഖകളുടെ അസ്സലും പകർപ്പുകളും സഹിതം ജനുവരി 30ന് രാവിലെ 10:30ന് ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ : 0495 2350216 

അതിഥി അധ്യാപക നിയമനം 

കോഴിക്കോട് ഗവ. കോളേജ് ഓഫ് ടീച്ചർ എജ്യുക്കേഷനിൽ 2023-24 അധ്യയന വർഷത്തേക്ക് എജ്യുക്കേഷണൽ ടെക്നോളജി വിഭാഗത്തിൽ ഒരു അതിഥി അധ്യാപകനെ നിയമിക്കുന്നു. ബന്ധപ്പെട്ട വിഷയത്തിൽ പി.ജി, എം.എഡ് (എജ്യുക്കേഷണൽ ടെക്നോളജി ഒരു വിഷയമായിരിക്കണം), നെറ്റ് എന്നിവയാണ് യോഗ്യത. പി.എച്ച്.ഡി, എം.ഫിൽ അഭികാമ്യം. യോഗ്യരായവർ ബയോഡാറ്റ, പ്രായം, യോഗ്യത എന്നിവ തെളിയിക്കുന്ന അസൽ  രേഖകൾ സഹിതം 23ന് രാവിലെ 10 മണിക്ക് പ്രിൻസിപ്പൽ മുൻപാകെ അഭിമുഖത്തിനായി ഹാജരാവേണ്ടതാണ്. അപേക്ഷകർ കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ അതിഥി അധ്യാപക പോർട്ടലിൽ രജിസ്റ്റർ ചെയ്തവരായിരിക്കണം. ഫോൺ: 0495 2722792 

അഭിമുഖം

സാഫിയുടെ ( ഫിഷറീസ് വകുപ്പ് )  തീരമൈത്രി പദ്ധതിയിൽ ജില്ലാ മിഷൻ കോർഡിനേറ്റർ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. യോഗ്യത : എം.എസ്.ഡബ്ല്യൂ (കമ്മ്യൂണിറ്റി ഡെവലപ്മെൻറ്) എം.ബി.എ (മാർക്കറ്റിംഗ്) ടുവീലർ ഡ്രൈവിംഗ് ലൈസൻസ് അഭിലഷണീയം. ഉയർന്ന പ്രായപരിധി : 35 വയസ്സ്.  അഭിമുഖത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ ജനുവരി 30ന്  രാവിലെ 10:30ന് അസൽ  സർട്ടിഫിക്കറ്റുകൾ സഹിതം വെസ്റ്റിഹിൽ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ എത്തിച്ചേരണം. ഫോൺ : 8943164472 

ന്യൂട്രിഷനിസ്റ്റുമാരെ നിയമിക്കുന്നു 

വനിതാ ശിശു വികസന വകുപ്പ്‌ കീഴിലെ കോഴിക്കോട്‌ ജില്ലയിലെ വിവിധ ഐ.സി.ഡി.എസ്‌ ഓഫീസുകളിലേയ്ക്ക്‌ പോഷൺ അഭിയാൻ പദ്ധതി പ്രകാരം ന്യുട്രിഷൻ ആൻഡ് പാരന്റിംഗ്‌ ക്ലിനിക്ക്‌ നടത്തുന്നതിനായി ദിവസവേതനാടിസ്ഥാനത്തിൽ ന്യൂട്രിഷനിസ്റ്റുമാരെ നിയമിക്കുന്നതിന്‌ നിശ്ചിത യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. പൂരിപ്പിച്ച അപേക്ഷയും, വിദ്യാഭ്യാസ യോഗ്യത, വയസ്സ്‌, എക്സ്പീരിയൻസ്‌ എന്നിവ തെളിയിക്കുന്നതിനുള്ള രേഖകളുടെ പകർപ്പും സഹിതം നേരിട്ടോ, തപാൽ മുഖേനയോ ജനുവരി 29ന് വൈകുന്നേരം അഞ്ച് മണിയ്ക്ക്‌ മുൻപായി ലഭിക്കണമെന്ന് പ്രോഗ്രാം ഓഫീസർ അറിയിച്ചു. ഫോൺ : 9048584600, 9539142811, 7994337755 

അപേക്ഷകൾ ക്ഷണിച്ചു

കോഴിക്കോട് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസ് വഴി നടപ്പിലാക്കി വരുന്ന പ്രധാനമന്ത്രി മത്സ്യ സമ്പദയോജന പദ്ധതിയിലെ ഘടക പദ്ധതികളായ ടൂവീലർ വിത്ത് ഐസ് ബോക്സ്, ത്രീവീലർ വിത്ത് ഐസ് ബോക്സ്, ഓരുജല കുള നിർമ്മാണം, ഓരുജല കൂട് കൃഷി, പിന്നാമ്പുറ അലങ്കാര മത്സ്യകൃഷി, മീഡിയം സ്കെയിൽ ഓർണമെൻറൽ, കല്ലുമ്മക്കായ കൃഷി, ഇൻപുട്സ് ഓഫ് ബ്ലാക്കിഷ് വാട്ടർ അക്വാകൾച്ചർ, ഇൻസുലേറ്റഡ് വെഹിക്കിൾ, ലൈവ് ഫിഷ് വെൻഡിംഗ് സെൻറർ ബയോഫ്ളോക്ക് മത്സ്യകൃഷി, സർക്കുലേറ്ററി അക്വാകൾച്ചർ, മത്സ്യ സേവനകേന്ദ്രം സ്ഥാപിക്കൽ തുടങ്ങിയവയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. ജനറൽ, എസ്.സി/എസ്.ടി, വനിതാ വിഭാഗങ്ങൾക്ക് അപേക്ഷിക്കാവുന്നതാണ്. പൂരിപ്പിച്ച അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയ്യതി : ജനുവരി 25ന് വൈകിട്ട് നാല് മണി വരെ. ഫോൺ : 0495 2381430

date