പാൽ ഗുണനിയന്ത്രണ ബോധവത്ക്കരണ പരിപാടി
കോട്ടയം: ക്ഷീരവികസന വകുപ്പ് കോട്ടയം ജില്ലാ ക്വാളിറ്റി കൺട്രോൾ യൂണിറ്റിന്റെയും കുന്നപ്പിള്ളി ക്ഷീരോത്പാദക സഹകരണ സംഘത്തിന്റെയും മുളക്കുളം ഗ്രാമപഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ വെള്ളിയാഴ്ച(ജനുവരി 19) രാവിലെ 10ന് പാൽഗുണ നിയന്ത്രണ ബോധവത്കരണ പരിപാടി സംഘടിപ്പിക്കും. കുന്നപ്പിള്ളി ക്ഷീരോത്പാദക സഹകരണ സംഘം ഹാളിൽ നടക്കുന്ന പരിപാടി കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി. സുനിൽ ഉദ്ഘാടനം ചെയ്യും. മുളക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി. കെ വാസുദേവൻ നായർ അധ്യക്ഷത വഹിക്കും. ഗ്രാമപഞ്ചായത്തംഗങ്ങളായ ഷീലാ ജോസഫ്, അനുമോൾ, മേരിക്കുട്ടി ലൂക്കാ, ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ സി.ആർ. ശാരദ, സംഘം പ്രസിഡന്റ് ഇ.സി. രാമചന്ദ്രൻ നായർ എന്നിവർ പങ്കെടുക്കും. ക്ഷീരവികസന വകുപ്പ് ക്വാളിറ്റി കൺട്രോൾ ഓഫീസർ ജാക്വിലിൻ ഡൊമിനിക്, ക്ഷീരവികസന ഓഫീസർമാരായ ഗോപകുമാർ, എൽ.കെ. ഷിൻഡ്യ എന്നിവർ ക്ലാസെടുക്കും. ജിസ് ജോൺ, ടോം തോമസ്, എസ്. ശിൽപമോൾ എന്നിവർ പങ്കെടുക്കും.
- Log in to post comments