Skip to main content

ഇന്ത്യ ശക്തമായ പ്രതിപക്ഷത്തെ ആവശ്യപ്പെടുന്നു: അർഫാ ഖാനൂം ഷെർവാണി

 

വർത്തമാനകാല ഇന്ത്യ ശക്തമായ പ്രതിപക്ഷത്തെ ആവശ്യപ്പെടുന്നുവെന്ന് പ്രമുഖ മാധ്യമപ്രവർത്തക,
'ദി വയർ' സീനിയർ എഡിറ്ററായ അർഫാ ഖാനൂം ഷെർവാണി. 
'മാധ്യമ കുത്തകകൾ, വർഗീയത, ജനാധിപത്യത്തിന്റെ ഭാവി' എന്ന വിഷയത്തിൽ
മടപ്പള്ളി ഗവ കോളേജിൽ
സംഘടിപ്പിച്ച
രണ്ടാമത് എം ആർ നാരായണ കുറുപ്പ് സ്‌മാരക പ്രഭാഷണം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അവർ.

സമകാലീന ഇന്ത്യയിൽ മുസ്ലിങ്ങൾ ഉൾപ്പെടെ മതന്യൂനപക്ഷങ്ങളും ദളിത് ജനവിഭാഗങ്ങളും വലിയ രീതിയിലുള്ള വിവേചനമാണ് നേരിടുന്നത്.
ഇന്ത്യൻ സമൂഹത്തിന്റെ വർഗീയവൽക്കരണത്തിന്റെ ഗുണഫലം ഇന്നത്തെ ഭരണകൂടത്തിന്റെ അധികാരത്തിൽ പ്രകടമാണ്. വർഗീയ കലാപങ്ങൾ നടന്ന ഗുജറാത്ത് ഉൾപ്പെടെ പല സ്ഥലത്തും ഇപ്പോഴും ജനങ്ങൾ തമ്മിൽ പരസ്പ‌ര ബന്ധമില്ലെന്നും അവിടുത്തെ ഭരണകൂടം അതിനെ സഹായിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും അർഫാ ഖാനൂം ഷെർവാണി പറഞ്ഞു.
ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉണ്ടാവണമെന്നും അവർ കൂട്ടിച്ചേർത്തു.

കോളേജ് പ്രിൻസിപ്പാൾ ഡോ. പ്രീത ബി അധ്യക്ഷത വഹിച്ചു. ഡോ. ജിനീഷ് പി എസ് സ്വാഗതവും എ എം ശശി നന്ദിയും പറഞ്ഞു.  മടപ്പള്ളി കോളേജ് ചരിത്ര വിഭാഗം മേധാവി എ എം ഷിനാസ് മോഡറേറ്ററായി.

date