Skip to main content
അയ്മനം ഗ്രാമപഞ്ചായത്തിലെ 2024-25 പദ്ധതി ആസൂത്രണത്തിന്റെ ഭാഗമായി നടന്ന വികസന സെമിനാർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യാ രാജൻ ഉദ്ഘാടനം ചെയ്യുന്നു.

അയ്മനത്ത് വികസനസെമിനാർ സംഘടിപ്പിച്ചു

കോട്ടയം: അയ്മനം ഗ്രാമപഞ്ചായത്ത് 2024-2025 വാർഷിക പദ്ധതിയുമായി ബന്ധപ്പെട്ട് വികസന സെമിനാർ സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന സെമിനാർ ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യാ രാജൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജി രാജേഷ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് മനോജ് കരീമഠം പദ്ധതി വിശദീകരിച്ചു. വികസന സെമിനാർ ലഭിച്ച നിർദ്ദേശങ്ങൾ ഉൾപ്പെടുത്തി അന്തിമ പദ്ധതിരേഖ തയാറാക്കും.
വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മിനി ബിജു, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.കെ. ഷാജിമോൻ, ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.ആർ. ജഗദീഷ്, പഞ്ചായത്തംഗങ്ങളായ ബിജു മാന്താറ്റിൽ, മിനി മനോജ്, മേരിക്കുട്ടി കെ.എം. പ്രമോദ് തങ്കച്ചൻ, ശോശാമ്മ ഷാജി, പ്രസന്നകുമാരി, രാധാകൃഷ്ണൻ നെല്ലിപ്പള്ളി, ത്രേസ്യാമ്മ ചാക്കോ, പി.വി. സുശീലൻ, സുനിത അഭിഷേക്, സി.ഡി.എസ്. ചെയർപേഴ്സൺ പി.ബി. രത്നകുമാരി, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഒളശ്ശ ആന്റണി, സഹകരണ ബാങ്ക് പ്രസിഡന്റുമാരായ കെ.കെ. ഭാനു, അഡ്വക്കേറ്റ് ബാലചന്ദ്രൻ, അസിസ്റ്റന്റ് സെക്രട്ടറി എൻ.സി. സുനിൽകുമാർ, ജൂനിയർ സൂപ്രണ്ട് ഡി. മധു എന്നിവർ പ്രസംഗിച്ചു.  

 

date