Skip to main content

സംസ്ഥാന സാന്ത്വനപരിചരണദിനാചരണം: ജില്ലാതല പൊതുസമ്മേളനം 20ന്  

കോട്ടയം: ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സംസ്ഥാന സാന്ത്വനപരിചരണദിനാചരണത്തിന്റെ ഭാഗമായി ജില്ലാതല പൊതുസമ്മേളനം ശനിയാഴ്ച (ജനുവരി 20നു) രാവിലെ 10 ന് ആർപ്പൂക്കരയിലെ സർക്കാർ നഴ്സിങ് കോളജ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു ഉദ്ഘാടനം ചെയ്യും. ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജൻ അധ്യക്ഷത വഹിക്കും. ആർപ്പൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഞ്ജു മനോജ് മുഖ്യാതിഥിയാകും. കോട്ടയം മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാർ മുഖ്യസന്ദേശം നൽകും. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. പി.എൻ. വിദ്യാധരൻ സന്ദേശം നൽകും. കമ്മ്യൂണിറ്റി മെഡിസിൻ വകുപ്പ് മേധാവി ഡോ. സൈറു ഫിലിപ്പ് വിഷയാവതരണം നടത്തും. ഓങ്കോളജി വകുപ്പ് മേധാവി ഡോ. കെ. സുരേഷ്‌കുമാർ ക്ലാസെടുക്കും.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശുഭേഷ് സുധാകരൻ, സ്ഥിരംസമിതി അധ്യക്ഷരായ പി.എസ്. പുഷ്പമണി, ജെസി ഷാജൻ, പി.എം. മാത്യു, മഞ്ജു സുജിത്ത്, ജില്ലാ പഞ്ചായത്തംഗം ഡോ. റോസമ്മ സോണി, തദ്ദേശ സ്വയംഭരണവകുപ്പ് ജോയിന്റ് ഡയറക്ടർ ബിനു ജോൺ, വിദ്യാഭ്യാസ ഉപഡയറക്ടർ സുബിൻ പോൾ, സാമൂഹികനീതി ഓഫീസർ പി. പ്രദീപ്, കുടുംബശ്രീ അസിസ്റ്റന്റ് ജില്ലാ മിഷൻ കോ - ഓർഡിനേറ്റർ പ്രകാശ് ബി. നായർ, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ശ്രീകുമാർ,  ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ടി.കെ. ബിൻസി, കോട്ടയം ഗവൺമെന്റ് നഴ്സിംഗ് കോളജ് പ്രിൻസിപ്പൽ ഡോ. ഉഷ സഞ്ജീവ്, ജില്ലാ കൺസോർഷ്യം പ്രസിഡന്റ് എ.എം. ആലിക്കുട്ടി, ആർദ്രം ജില്ലാ നോഡൽ ഓഫീസർ ഡോ. എ.ആർ. ഭാഗ്യശ്രീ, കോട്ടയം ഡെന്റൽ കോളജ് അസിസ്റ്റന്റ് പ്രൊഫസർ ഡോ. ഇവാൻ ക്ലിഫ് റോബെല്ലോ, പാലിയേറ്റീവ് കെയർ ജില്ലാ ട്രെയിനിങ് സെന്റർ  മെഡിക്കൽ ഓഫീസർ ഡോ. മിനി എം. നായർ, ജില്ലാ മാസ് മീഡിയ ഓഫീസർ ഡോമി ജോൺ എന്നിവർ പങ്കെടുക്കും.

സാന്ത്വനപരിചരണ ദിനാചരണത്തിന്റെ ഭാഗമായി ബോധവത്കരണ റാലിയും സംഘടിപ്പിക്കും. മെഡിക്കൽ കോളജ് ജംഗ്ഷനിൽ നിന്ന് രാവിലെ ഒൻപതിന് ആരംഭിക്കുന്ന റാലി ജില്ലാ കളക്ടർ വി.  വിഗ്‌നേശ്വരി ഫ്‌ളാഗ് ഓഫ് ചെയ്യും. ജില്ലയിലെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും പ്രാഥമിക സാന്ത്വനപരിചരണ യൂണിറ്റുകളുണ്ട്. ആരോഗ്യവകുപ്പിനു കീഴിൽ പ്രധാന ആശുപത്രികളിൽ ഏഴ് സെക്കൻഡറിതല യൂണിറ്റും കമ്മ്യൂമിറ്റി ഹെൽത്ത് സെന്ററുകളിൽ 21 യൂണിറ്റുകളുമുണ്ട്. കോട്ടയം മെഡിക്കൽ കോളജിലും പാലിയേറ്റീവ് കെയർ യൂണിറ്റുണ്ട്.
 

 

 

date